Devadhootharpaadi
‘ഗാനമേളക്കിടെ അടിച്ച് കിളിപാറിയൊരു അമ്മാവന്റെ ഡിസ്ക്കോ’; സൂക്ഷിച്ചു നോക്കിയപ്പോ.. ഹമ്പോ നമ്മടെ ചാക്കോച്ചൻ
കഴിഞ്ഞദിവസം യൂട്യൂബിൽ ഒരു വീഡിയോ ഇറങ്ങി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനമാണ് റിലീസ് ആയത്. ഗാനം നമുക്കെല്ലാം വളരെയധികം സുപരിചിതമാണ്. പുതിയ സിനിമയിൽ പഴയ പാട്ടുകൾ ഉൾപ്പെടുത്തുന്നത് ആദ്യമായി അല്ല. ഇതിനുമുമ്പും പല പഴയ പാട്ടുകളും പുതിയ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാലും കൗതുകം തോന്നി വീഡിയോ പ്ലേ ചെയ്തു. ഒരു ഉത്സവപ്പറമ്പാണ് പശ്ചാത്തലം. സ്റ്റേജിൽ ഗാനമേള നടക്കുകയാണ്. കാണികൾ പാട്ട് ആസ്വദിച്ചു തുടങ്ങി. വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലെ […]