22 Jan, 2025
1 min read

‘മമ്മൂക്ക ചില്‍ ആണ്, അദ്ദേഹത്തിനോട് സംസാരിക്കുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും’ ; ദീപ്തി സതി

മോഡലിങ്ങില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും മലയാളി പ്രേക്ഷകരുടെ മനം കവരുകയും ചെയ്ത നടിയാണ് ദീപ്തി സതി. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാല്‍ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുകയും മലയാളികളുടെ മനസില്‍ ഇടം നേടുകയും ചെയ്തു. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ ഏറെക്കുറെ പഠിക്കുകയും അഭിമുഖങ്ങളില്‍ എത്തുമ്പോള്‍ മലയാളത്തില്‍ സംസാരിക്കാനും ശ്രമിക്കാറുണ്ട്. […]