22 Dec, 2024
1 min read

രജനികാന്തിനൊപ്പം കട്ടയ്ക്ക് കസറാന്‍ സൗബിൻ…!! കൂലി വൻ അപ്ഡേറ്റ് പുറത്ത്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ മലയാളത്തിന്റെ യുവതാരവും. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നത്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടർ ലുക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്. സിഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെ പോസ്റ്ററിൽ കാണാം. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ശക്തമായൊരു കഥാപാത്രം ആകും ദയാല്‍ എന്നത് […]