25 Dec, 2024
1 min read

‘താനേതെങ്കിലും കേസിലെ പ്രതിയാണോ?’ : വേറിട്ട വീഡിയോയുമായി ചാവേർ ടീം

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഈ മാസം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഒരു ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കു‍ഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടേതായിറങ്ങിയ ട്രെയിലർ ഇതിനകം 4.3 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ […]

1 min read

‘ചാവേറി’ന്‍റെ ത്രസിപ്പിക്കുന്ന ട്രെയിലർ പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ താരങ്ങളും

സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലൂടെ സിനിമാപ്രേമികളില്‍ ഫാന്‍ ഫോളോവിംഗ് ഉണ്ടാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചന്‍. കരിയറിലെ മൂന്നാമത്തെ ചിത്രവുമായി ടിനു എത്തുമ്പോള്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. ജോയ് മാത്യുവിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയിരിക്കുന്ന ചാവേര്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി […]