22 Dec, 2024
1 min read

‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോൾ ജോർജ്ജ് ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം മൂന്നാമത്തെ പ്രൊജക്ടുമായി ജോൺ പോൾ ജോർജ്ജ്. സൂപ്പർ ഹിറ്റായി മാറിയ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസിന്‍റെ പ്രൊഡക്ഷനിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ അഭിനയിക്കാൻ പുതിയ താരങ്ങളെ തേടിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘തന്‍റെ സിനിമകളിൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിലുള്ള അസാമാന്യമായ കഴിവിന് പേരുകേട്ട ആള് കൂടിയാണ് ജോൺ പോൾ എന്ന് ഏവർക്കും അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹമിതാ പുതിയ സിനിമയിലേക്ക് പുതുമുഖ താരങ്ങളെ […]

1 min read

നിവിൻ പോളി ചിത്രം പണിപ്പുരയിൽ; നായികയെ തേടി അണിയറപ്രവർത്തകർ

മലയാളി ഫ്രം ഇന്ത്യ, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. മൊത്തത്തിൽ ട്രാക്ക് മാറ്റിയ താരത്തിന്റെ എല്ലാ ചിത്രങ്ങളും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ സജീവമായ നിവിന്റെ കൂടുതൽ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. നിവിൻ പോളിയെ നായകനാക്കി ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിലേക്ക് നായികയെ തേടുന്ന കാസ്റ്റിങ് കോൾ […]