21 Jan, 2025
1 min read

“ലാലേട്ടൻ ചങ്കുപറിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും കാസ്റ്റിംഗ് ലെ പോരായ്മകൾ കാരണം കാണാൻ തോന്നാത്ത ഒരു സിനിമ ആണ് ഭ്രമരം” ;

2009ൽ ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തുവന്ന ഭ്രമരം എന്ന ചിത്രം ഇന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മോഹൻലാലിന്റെ ശിവൻകുട്ടി പ്രേക്ഷകന്റെ മനസിൽ ഒരു വേദനയായി അവസാനിക്കും. അത്രത്തോളം മാനസിക വികാരങ്ങളുടെ തീക്ഷ്ണതയുള്ള കഥാപാത്രമായിരുന്നു ശിവൻകുട്ടി. മോഹൻലാൽ എന്ന നടന്റെ ഉജ്വല പ്രകടനം തന്നെയാണ് സിനിമയെ വേറൊരു തലത്തിലേക്ക് പിടിച്ചുയർത്തിയത്. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഭ്രമരത്തിലെ ശിവന്‍കുട്ടി എന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. […]