Bengaluru indian film festival
ബംഗളുരു രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘മേപ്പടിയാന്‍’ മികച്ച ചിത്രം; അഭിമാന നേട്ടവുമായി ഉണ്ണി മുകുന്ദൻ
മലയാള സിനിമയുടെ മസില്‍മാനായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഉണ്ണിമുകുന്ദന്‍. മലയാളത്തില്‍ ആക്ഷന്‍ നായകനായിട്ടായിരുന്നു ഉണ്ണിമുകുന്ദന്‍ പല സിനിമകളിലും എത്തിയത്. നടനില്‍ നിന്നും നിര്‍മാതാവിന്റെ കുപ്പായത്തിലേക്ക് എത്തിയ ഉണ്ണിയുടെ ചിത്രമാണ് മേപ്പടിയാന്‍. കുടുംബ നായകന്റെ ഗെറ്റപ്പിലാണ് ഉണ്ണി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും, തീര്‍ത്തും അപ്രതീക്ഷിതമായി നിര്‍മ്മാതാവിന്റെ നിലയിലേക്ക് ഉണ്ണി മുകുന്ദന്‍ എത്തുകയും ചെയ്ത ചിത്രം കൂടിയാണിത്. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു മോഹന്‍ ആണ്. കഴിഞ്ഞ മാസം […]