23 Dec, 2024
1 min read

ഫൈറ്റ് സീനുകളിലെ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം പങ്കിട്ട് സ്റ്റണ്ട് മാസ്റ്റര്‍ ബസന്ത് രവി

സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പലപ്പോഴും സെപ്പറേറ്റ് ഫാന്‍ ബേസ് ഉണ്ടാവാറുണ്ട്. ആക്ഷന്‍ ജോണറില്‍ പെട്ട ചിത്രങ്ങള്‍ അല്ലെങ്കില്‍പ്പോലും മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കാനാവില്ല. ഇപ്പോഴിതാ മലയാളം സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ആക്ഷന്‍ രംഗങ്ങള്‍‌ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് നടനും ആക്ഷന്‍ കൊറിയോഗ്രഫറുമായ ബസന്ത് രവി. ടൂറിംഗ് ടാക്കീസ് എന്ന തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബസന്ത് മലയാളത്തിലെ തന്‍റെ അനുഭവം പറയുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് ഫൈറ്റ് സീനുകള്‍ മനോഹരമായി ചെയ്യുന്നത് […]