21 Nov, 2024
1 min read

രൺജി പണിക്കർക്ക് വീണ്ടും വിലക്ക്; സിനിമകൾക്ക് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

നടനും സംവിധായകനുമായ രൺജി പണിക്കരെ വീണ്ടും വിലക്കി തിയറ്റർ ഉടമകൾ. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന കാരണത്താലാണ് അദ്ദേഹത്തെ വിലക്കിയിരിക്കുന്നത്. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഇക്കാര്യം അറിയിച്ചു. കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുടെ സഹകരിക്കില്ലെന്നും തിയറ്റർ ഉടമകൾ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ […]

1 min read

ക്രിസ്റ്റഫര്‍ മുതല്‍ ഇനി തിയേറ്ററുകളില്‍ റിവ്യൂ ഇല്ല; സിനിമ റിവ്യൂവിന് വിലക്ക് ഏര്‍പ്പെടുത്തി ഫിയോക്

തിയേറ്ററുകളില്‍ നിന്നും കൊണ്ടുള്ള വീഡിയോ ഫിലിം റിവ്യൂകള്‍ക്ക് തിയേറ്റര്‍ സംഘടനായായ ഫിയോക് വിലക്കേര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, ഒടിടി റിലീസിനും സംഘടന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്തു 42 ദിവസം തികയും മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. എന്നാല്‍ മാര്‍ച്ച് 31 നുള്ളില്‍ ഒടിടി പ്ലാറ്റ്ഫോമുകളുമായി കരാര്‍ ഒപ്പിട്ടവര്‍ക്ക് ഇളവുണ്ട്. ആ സിനിമകള്‍ 30 ദിവസത്തിനു ശേഷം ഒടിടിക്ക് നല്‍കാമെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ… […]

1 min read

അമിത വയലൻസ് രംഗങ്ങൾ..!! ; വിജയ്യുടെ ‘ബീസ്റ്റ്’ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്

ദളപതി വിജയ് നായകനായി എത്തുന്ന മാൾ ഹൈജാക്ക് ഡ്രാമ ‘ബീസ്റ്റ്’ എന്ന ചിത്രത്തിൻ്റെ റിലീസ് കുവൈറ്റ് സർക്കാർ നിരോധിച്ചു. അതേസമയം യുഎഇ പോലുള്ള മറ്റ് ചില അറബ് രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. സന്ദർശകരെ ബന്ദികളാക്കിയ ഭീകരർ ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാൾ ഹൈജാക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാളിൽ കുടുങ്ങിയ ചാരനായ ഹീറോ വിജയ്, ഭീകരരെ ഇല്ലാതാക്കി ബന്ദികളെ രക്ഷിക്കാൻ തീരുമാനിക്കുന്നു. അറബ് രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കാത്ത ഇസ്‌ലാമിക ഭീകരതയാണ് ചിത്രം […]