22 Dec, 2024
1 min read

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹം; തുറന്നു പറഞ്ഞ് അര്‍ജുന്‍ സര്‍ജ

തെന്നിന്ത്യന്‍ നടനും നിര്‍മാതാവും സംവിധായകനുമാണ് അര്‍ജ്ജുന്‍ സര്‍ജ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വന്ദേ മാതരം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ഡാനിയേല്‍ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച മലയാള സിനിമകള്‍. ഇപ്പോഴിതാ, മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്ന് പറയുകയാണ്‌ ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജ. ആ കാര്യം മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തുവെന്നും അര്‍ജുന്‍ സര്‍ജ വ്യക്തമാക്കി. ഏറെ നാളായിട്ട് മോഹന്‍ലാലുമായി ഈ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും […]