appunni sasi
“പരകായ പ്രവേശത്തിൽ വലിയ സിദ്ധിയുള്ള നടനാണ് മമ്മൂക്ക!” ; പുഴുവിലെ കുട്ടപ്പൻ മനസ് തുറക്കുന്നു
നാടക മേഖലയിലും അതുപോലെതന്നെ സിനിമ മേഖലയിലും തൻറെതായ കഴിവ് തെളിയിച്ച താരമാണ് അപ്പുണ്ണി ശശി. മൂവായിരത്തി അഞ്ഞൂറോളം വേദികൾ പിന്നിട്ട അപ്പുണ്ണിയുടെ നിങ്ങളുടെ നാളെ എന്ന നാടകത്തിലൂടെ അഭിനയജീവിതത്തിൽ തൻറെതായ കഴിവ് തെളിയിച്ച താരമാണ് ശശികുമാർ എരഞ്ഞിക്കൽ. പ്രൊഫഷണൽ അമേച്ചർ നാടക രംഗങ്ങളിൽ കഴിവ് തെളിയിച്ച ഈ കലാകാരൻ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കണ്ണൂരിൻറെ ശിഷ്യനാണ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്ത അപ്പുണ്ണി ശശിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം എന്ന് പറയുന്നത് […]