22 Dec, 2024
1 min read

‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും; റിപ്പോർട്ടുകൾ പറയുന്നു

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് സിനിമ ട്രാക്കിംഗ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും പേജുകളുമാണ്. ഈ റിപ്പോർട്ടുകൾ പ്രകാരം ആർ. ജെ. മുരുകൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും അമൽ നീരദ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നുവെന്നും പറയുന്നുണ്ട്. കൂടാതെ ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നും ഇതിൽ പറയുന്നുണ്ട്. […]