15 Jan, 2025
1 min read

ആന്റണി മതവികാരം വൃണപ്പെടുത്തുന്നെന്ന് കാസ; ബൈബിളിനുള്ളിലെ തോക്ക് വിവാദത്തിൽ വിശദീകരണമറിയിച്ച് നിർമ്മാണ കമ്പനി

ജോഷി- ജോജു ജോർജ് കൂട്ടുക്കെട്ടിലിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ആന്റണി’ തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. ചിത്രം മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ആന്റണിയുടെ നിർമ്മാണ കമ്പനി. ആന്റണി ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്നും ചിത്രത്തിലെ ഒരു രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് […]