24 Jan, 2025
1 min read

‘സഹോദരിയ്ക്ക് എൻ്റെ ഭാഷാപ്രയോഗത്തിൽ വിഷമം നേരിട്ടതില്‍ ക്ഷമ’ ; മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു നടൻ വിനായകൻ

വിനായകൻ പ്രധാന വേഷത്തിലെത്തിയ ‘ഒരുത്തീ’ സിനിമയുടെ പ്രെമോഷൻ്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ താൻ പറഞ്ഞ കാര്യങ്ങളിൽ മാപ്പ് ചോദിച്ച് നടൻ വിനായകൻ രംഗത്ത്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിയ്ക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എനാണ് വിനായകൻ തൻ്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ ‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു […]