21 Dec, 2024
1 min read

”ജയ് ശ്രീറാം, ഞാൻ തികഞ്ഞ ദൈവവിശ്വാസി”; മാപ്പപേക്ഷിച്ച് നയൻതാര

തെന്നിന്ത്യൻ താരം നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്നപൂരണി. ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഒടിടി റിലീസോടെ വിവാദങ്ങളുടെ പെരുമഴയാണുണ്ടായത്. വിവാദങ്ങൾ പല തരത്തിൽ വന്നിട്ടും നയൻതാര നിശബ്ദയായിരുന്നു. ഒടുവിൽ വിമർശകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറയുന്നത്. ”സിനിമയിലൂടെ പോസറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചത്. അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് ഞാൻ […]

1 min read

ശ്രീരാമൻ മാംസാഹാരിയെന്ന് പരാമർശം; ചിത്രത്തിനെതിരെ എഫ്ഐആർ, വിവാദങ്ങളിൽ കുടുങ്ങി നയൻതാരയുടെ അന്നപൂരണി

നയൻതാര പ്രധാനവേഷത്തിലെത്തിയ അന്നപൂരണി എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരിലാണ് ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ 75മത് ചിത്രമാണെന്ന് പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ശ്രീരാമൻ വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിൽ […]