Amal neerad movies
“ഞെട്ടിച്ചത് കുഞ്ചാക്കോ ബോബനാണ്…Oh My God.. What a Shift..! ” ; കുറിപ്പ്
മലയാള സിനിമാപ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന പുത്തന്‍ ചിത്രം ബോഗയ്ന്‍വില്ല തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ ജനപ്രീതി നേടിയിരുന്നു. ക്രിമിനല്‍ കേസില്‍ കുടുങ്ങിയ ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള സൈക്കോളജിക്കല്‍ ത്രില്ലറാണ് ബോഗയ്ന്‍വില്ല. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മറവിയുടെ കയത്തിൽ മുങ്ങിത്താഴുന്നൊരു സ്ത്രീ, പിടിവള്ളിയായി എത്തുന്ന ഓർമ്മയുടെ മിന്നലാട്ടങ്ങൾ […]
വീണ്ടും ട്രെൻഡ് സൃഷ്ടിച്ച് സുഷിൻ ശ്യാം…!!! അമൽ നീരദ് ചിത്രം ‘ബോഗയ്ൻ വില്ല’ പ്രമോ സോംങ്
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്ന്‍വില്ല. ചിത്രത്തിലെ പ്രൊമോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. സ്തുതി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം സുഷിന്‍ ശ്യാം. മേരി ആന്‍ അലക്സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണുള്ളത്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സൂപ്പർ ഹിറ്റായി […]
‘നായകനെ നോക്കാതെ ഡയറക്ടറെ നോക്കി പടത്തിന് കേറുന്നത്, അത് അമല്‍ന്റെ പടത്തിന് ആയിരിക്കും ‘ ; കുറിപ്പ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമല്‍ നീരദ്. അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്നുവെന്നും ചിത്രീകരണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വന്‍ വിജയം നേടിയ ഭീഷ്മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ […]