23 Dec, 2024
1 min read

‘ ഇപ്പോള്‍ തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് എന്ന വാള്‍ എടുത്തു പ്രയോഗിക്കുന്ന കാലമാണ്’ ; കുറിപ്പ്

പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകള്‍, സിനിമകളിലെ സംഭാഷണങ്ങള്‍ തുടങ്ങിയവയിലെ ശരികളും ശരികേടുകളും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവാറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ രാഷ്ട്രീയ ശരി/ശരികേടിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചര്‍ച്ച മമ്മൂട്ടി അഭിമുഖത്തിനിടെ പറഞ്ഞ ഒരു തമാശയെച്ചൊല്ലിയാണ്. മമ്മൂക്ക ചക്കരയാണെന്ന് ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? […]