06 Jan, 2025
1 min read

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ തിലകൻ എന്ന മലയാളിയുടെ തിലകകുറി മാഞ്ഞിട്ട് 10 വർഷം

മലയാള സിനിമയുടെ അഭിമാനമായ മഹാനടൻ ശ്രീ തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുന്നു. മലയാള സിനിമയിൽ അദ്ദേഹം തനിക്കു കിട്ടിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു . തന്റേതായ ശൈലിയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ മികവിലൂടെ അദ്ദേഹം തീർത്ത ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഉള്ളിൽ എന്നും ജീവിക്കും. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും […]