21 Jan, 2025
1 min read

“ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളതു കൊണ്ടാണ്”… റോഷാകിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റോഷാക്ക് ഒരു സൈക്കോളജിക്കൽ റിവഞ്ച് ഡ്രാമയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഗംഭീര പ്രതികരണങ്ങളോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് […]