15 Jan, 2025
1 min read

‘സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമ എനിക്ക് എക്കാലവും പ്രചോദനമാണ്’ ; നടന്‍ കാര്‍ത്തി

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെച്ച് നടക്കുന്ന തെമ്മാടിയായ ആടുതോമ ഇന്നും പ്രേക്ഷകരുടെ മനസില്‍ കുടികൊള്ളുന്നു. തിയറ്ററുകളിലും ബോക്സോഫീസിലുമെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ഊതിക്കാച്ചിയ പൊന്നുപോലെയായിരുന്നു ചിത്രത്തിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തിലകന്‍, ഉര്‍വ്വശി, കെ.പി.എ.സി ലളിത അങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ സഫ്ടികവും […]