7years of pulimurugan
വിശ്വം വിറപ്പിച്ച മുരുക താണ്ഡവത്തിന്റെ 7 വര്‍ഷങ്ങള്‍….
മലയാളത്തില്‍ ആദ്യ 100 കോടി കളക്?ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം അതുവരെയുള്ള മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായ പുലിമുരുകന്‍ തീര്‍ത്ത ഓളം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ‘പുലിമുരുകന്‍ തീയറ്ററുകളില്‍ എത്തിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാള സിനിമക്കും പ്രേക്ഷകര്‍ക്കും വ്യക്തിപരമായി എനിക്കും ഇന്നും […]