22 Jan, 2025
1 min read

അസുരൻ്റെ വീര്യവും, ദേവൻ്റെ പുണ്യവുമായി നടൻ മോഹൻലാൽ പകര്‍ന്നാടിയ അതുല്യ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠന് 29 വയസ്സ്

ചില സിനിമകൾക്ക് ഒരു വല്ലാത്ത പ്രത്യേകതയുണ്ട്. കണ്ട് കഴിഞ്ഞാൽ അവ നിശ്ചിത സമയത്തിനുള്ളിൽ സ്‌ക്രീനിൽ നിന്ന് മാഞ്ഞു പോയാലും മനസിനുള്ളിൽ ചിത്രത്തിലെ കഥാപാത്രങ്ങളും, സന്ദർഭങ്ങളും, ഡയലോഗുകളും എന്നും തങ്ങി നിൽക്കും. അത്തരത്തിൽ വർഷങ്ങൾ പിന്നിടുമ്പോഴും മലയാളി മനസുകളിൽ ഇപ്പോഴും ഇന്നലകളിലെന്ന പോലെ ഓർമിച്ചെടുക്കാൻ കഴിയുന്ന ചിത്രമാണ് ദേവാസുരം.  1993 – ൽ മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥ എഴുതി, ഐ.വി. ശശി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദേവാസുരം’.   നെപ്പോളിയൻ,  രേവതി,  ഇന്നസെന്റ്,  നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിലെത്തി […]