കുടുംബത്തോടൊപ്പം നിറചിരിയോടെ സുരേഷ് ഗോപി ; ആശംസകളുമായി പ്രേക്ഷകര്‍
എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകര്‍ നിരവധിയാണ്. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. താരത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളില്‍ മാത്രമല്ല പേഴ്സണല്‍ സന്തോഷങ്ങളിലും ജനങ്ങള്‍ പങ്കുചേരാറുണ്ട്. നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ്. ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരും ചിത്രത്തിലുണ്ട്. ഗോകുല്‍ ആണ് സെല്‍ഫി എടുത്തിരിക്കുന്നത്. ചിത്രം ഇതിനോടകം സുരേഷ് ഗോപിയുടെ ഫാന്‍ പേജുകളിലും ആരാധകര്‍ക്കിടയിലും വൈറലായികൊണ്ടിരിക്കുകയാണ്. സുരേഷേട്ടനും കുടുംബവും എന്ന ക്യാപ്ഷനിലാണ് ഫോട്ടോ വൈറലാവുന്നത്. ചിത്രത്തിന് താഴെ നിരവധിപേരാണ് കമന്റുകളും ലൈക്ക്സും നല്‍കിയിരിക്കുന്നത്. ‘ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നടന്. അഭിനയം സിനിമയില്‍ മാത്രം ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത ആളും പൊന്നുചമിയും ഇന്നലെയിലേ നരേന്ദ്രന് ഒക്കെ മറക്കാന്‍ കഴിയാത്ത അഭിനയ പ്രതിഭ’ എന്നായിരുന്നു ഒരാളുടെ കമന്റ്.
സുരേഷ് ഗോപിയും തന്റെ നാല് മക്കളുടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ചിത്രവും നിമിഷ നേരംകൊണ്ടാണ് വൈറലായത്. ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവര്‍ ഒരുമിച്ചുള്ള ചിത്രമാണിത്. എന്റേത് എന്ന തലക്കെട്ടാണ് താരം ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ചിത്രത്തിനും നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. ചിത്രം മനോഹരം. കൂടെ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മി മോള് ആ നടുവില്‍ ഉണ്ടായേനെ, പുണ്യം ചെയ്ത കുഞ്ഞുങ്ങള്‍, മക്കളെല്ലാം സുരേഷേട്ടനെ ചേര്‍ത്ത് ഇങ്ങനെ കെട്ടി പിടിച്ചു നില്ക്കുന്ന ഒരു ഫോട്ടോ എടുക്കു.. മനോഹരം ആവും അത് എന്നിങ്ങനെ നിരവധി പേരാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയുടെ വന്‍ തിരിച്ചുവരവായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ പാപ്പന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്. ജോഷി സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയാണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.