‘ഭക്ഷണമാണ് നമ്മുടെ രാജാവ്! ഭക്ഷണം കഴിക്കുമ്പോള്‍ രാജാവ് വന്നാലും അതിന്റെ മുന്നില്‍ നിന്നും എഴുന്നേല്‍ക്കരുത്’; സുരേഷ് ഗോപി
മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ആയ സുരേഷ് ഗോപി മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ്. മികച്ച നടനെക്കാള്‍ ഉപരി അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എല്ലാവരേയും ആകര്‍ഷിച്ചതും അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെയാണ്. എത്ര ഉന്നതിയിലെത്തിയാലും എന്നും സുരേഷ് ഗോപി ഒരുപോലെയായിരുന്നു. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്.
ഇപ്പോള്‍ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭക്ഷണത്തോട് തനിക്കെന്നും ആദരവാണെന്ന് പറയുകയാണ് സുരേഷ് ഗോപി. ഭക്ഷണം മുമ്പില്‍ വെച്ചാല്‍ പിന്നെ അതാണ് രാജാവെന്നും ഒരു മണി പോലും താഴെ വീഴ്ത്താതെ ഭക്ഷണത്തെ ബഹുമാനിക്കണമെന്ന് സ്കൂളില്‍ വെച്ച് തന്നെ പഠിച്ചിട്ടുണ്ടെന്നും അതുപോലെ, ഭക്ഷണം പാഴാക്കരുതെന്ന വൈകാരികത തനിക്ക് കിട്ടിയത് അപ്പൂപ്പനില്‍ നിന്നുമാണെന്നും അദ്ദേഹം പറയുന്നു.
മൂവി ഓണ്‍ മൈന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണത്തിന്റെ പ്രാധാന്യവും ഭക്ഷണത്തിന്റെ പെരുമയും മഹിമയും ആദരവും എന്താണെന്ന് സ്കൂളില്‍ വെച്ചേ താന്‍ പഠിച്ചിട്ടുണ്ട്. താന്‍ പഠിച്ചത് ആഗ്ലോ ഇന്ത്യന്‍ സ്കൂളിലാണ്. ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചാല്‍ ഏത് ജാതിയാണെങ്കിലും കുരിശ് വരച്ച് 13 പ്രാവശ്യം പ്രാര്‍ത്ഥന ചൊല്ലിയാണ് അവസാനിപ്പിക്കുന്നത്.
ഭക്ഷണം വിളമ്പി കഴിക്കാന്‍ ഇരുന്ന് കഴിഞ്ഞാല്‍, പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവ്. അത് നമ്മുടെ സംസ്കാരത്തില്‍ പറയും. അതാണ് നിന്നെ ജീവനോടെ നിലനിര്‍ത്തുന്നത് എന്ന്. നിന്റെ നാട്ടുരാജാവല്ല. രാജാവ് വന്നാലും ഭക്ഷണത്തിന്റെ മുമ്പില്‍ നിന്നും എഴുന്നേല്‍ക്കരുത്. ഭക്ഷണത്തിന്റെ മുമ്പില്‍ ചലപില വര്‍ത്തമാനം പറയരുത്. ഭക്ഷണത്തിലായിരിക്കണം ശ്രദ്ധ. ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്. ഞാന്‍ മാക്സിമം അതൊക്കെ നോക്കും. ഒരു അരിമണി പോലും പാഴാക്കരുതെന്ന വൈകാരികത കിട്ടിയത് അപ്പൂപ്പനില്‍ നിന്നുമാണ്. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.