‘ആക്ഷന്‍ കിങ്’ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് മാത്രം കഴിയുന്ന സൂപ്പര്‍ പോലീസ് വേഷങ്ങള്‍
മലയാള സിനിമയില്‍ പോലീസി വേഷങ്ങള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്ത് പേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച നടനാണ് സുരേഷ് ഗോപി. കുറ്റാന്വേഷണ കഥയായാലും, തകര്‍പ്പന്‍ ഡയോലോഗുകള്‍ പറഞ്ഞതും ഓരോ സിനിമയില്‍ തനിക്ക് ലഭിച്ച പോലീസ് വേഷങ്ങള്‍ നന്നായി തന്നെ കൈകാര്യം ചെയ്യാന്‍ സുരേഷ് ഗോപിയെന്ന മഹാനടനു സാധിച്ചിട്ടുണ്ട്. അദ്ദേഹം പോലീസ് വേഷത്തില്‍ എത്തിയ കുറേ സിനിമകള്‍ ബോക്സോഫ്‌സ് വിജയങ്ങളായിരുന്നു. അതില്‍ ചിലത് നോക്കാം..
കമ്മീഷണര്‍
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1994ല്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത്. സുരേഷ് ഗോപി പ്രധാന കഥാപാത്രത്തില്‍ എത്തിയ ചിത്രത്തില്‍ എം.ജി. സോമന്‍, രതീഷ്, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി. ചിത്രത്തില്‍ ഭരത് ചന്ദ്രന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷമാണ് സുരേഷ് ഗോപി കൈകാര്യം ചെയ്തത്. ഈ ചിത്രം സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവായി.
ഏകലവ്യന്‍
രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഏകലവ്യന്‍. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മാധവന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി എത്തിയത്. സിനിമയുടെ വിജയം സുരേഷ് ഗോപിയെ സുപ്പര്‍സ്റ്റാര്‍ പദവിയിലെത്തിച്ചു. അതു പോലെ ധാരാളം പോലീസ് വേഷങ്ങളും ഇതിനെ തുടര്‍ന്നു സുരേഷ് ഗോപിയെ തേടിയെത്തി.
ദി സൗണ്ട് ഓഫ് ബൂട്ട്
2008ല്‍ സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് ദി സൗണ്ട് ഓഫ് ബൂട്ട്. ഇതില്‍ സുരേഷ് ഗോപിക്ക് ഒരു എസ്പിയുടെ വേഷമായിരുന്നു ലഭിച്ചിരുന്നത്. എന്നാല് ഈ ചിത്രം വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടിരുന്നില്ല.
ആയുധം
എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ആയുധത്തില്‍ വളരെ ആത്മാര്‍ത്ഥതയും അച്ചടക്കവുമുള്ള ക്രൈം ബ്രാഞ്ച് ഡപ്യൂട്ടി സൂപ്രണ്ടായ ഋഷികേശ് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് അവതരിപ്പിച്ചത്.
കൂടാതെ, ട്വന്റി20, കിങ് ആന്റ് ദി കമ്മീഷണര്‍, ഐജി, ജനാധിപത്യം, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കന്യാകുമാരി എക്‌സ്പ്രസ്, ബഡാ ദോസ്ത്, സത്യമേവ ജയതേ, ടൈഗര്‍, ക്രൈം ഫയല്‍, നരിമാന്‍, എഫ് ഐ ആര്‍ പിന്നെ അദ്ദേഹത്തിന്റെ പോലീസ് വേഷത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പാപ്പന്‍.