സുരേഷ് ഗോപി തമിഴ് സിനിമയില്‍…; പുതിയ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു….
മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനെക്കുറിച്ചുള്ള അപ്ഡേറ്റാണ് ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം ‘തമിഴരശന്’ മലയാളികളും കാത്തിരിക്കുന്ന ഒന്നാണ്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മാര്‍ച്ച് 31ന് ആണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. 2015ല്‍ ഹിറ്റടിച്ച ‘ഐ’ക്ക് ശേഷം എത്തുന്ന നടന്റെ തമിഴ് ചിത്രം കൂടിയാണ് തമിഴരശന്. ‘ആഴി’ എന്ന ചിത്രം കൂടി ഈ വര്‍ഷം റിലീസിനുണ്ട്. ബാബു യോഗേശ്വരന് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര് ഡി രാജശേഖര്‍ ഐഎസ്സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ സംഗീതം പകരുന്ന ചിത്രം എസ് കൗസല്യ റാണി നിര്‍മ്മിക്കുന്നു. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്. എസ്എന്‍എസ് മൂവീസിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.
അതേസമയം സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്കെ’ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് സുരേഷും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രവീണ്‍ നാരായണന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുപമ പരമേശ്വരന്, ശ്രുതി രാമചന്ദ്രന്, അസ്കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ ആണ് നിര്‍മ്മിക്കുന്നത്. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേം ഹൂം മൂസ’യാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സൈജു കുറുപ്പ്, ഹരീഷ് കണാരന്, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്വ ,അശ്വിനി റെഡ്ഡി, മിഥുന് രമേശ്, ശശാങ്കന് മയ്യനാട്, ശരണ്‍, സ്രിന്ദ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.