“ഇത്രയും അലിവും ആർദ്രതയുമുള്ള മറ്റൊരു മെയിൻ സ്ട്രീം ഹീറോ 90 കൾക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല” സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ
1 min read

“ഇത്രയും അലിവും ആർദ്രതയുമുള്ള മറ്റൊരു മെയിൻ സ്ട്രീം ഹീറോ 90 കൾക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല” സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ

മലയാള സിനിമയിലെ മൂന്നാമനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ താരം. വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും സുരേഷ് ഗോപിയ്ക്കുണ്ടായിരുന്ന സ്ഥാനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ”ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനൽ കെട്ടില്ലെങ്കിൽ ചിലപ്പോൾ കൈ പൊള്ളി പോകും” എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാൾ ആണ്. ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു സുരേഷ് ഗോപിയുടെ ഓരോ വിജയവും മലയാളികൾ നോക്കിക്കണ്ടത്. ആക്ഷൻ സിനിമകൾ പലതും മലയാളത്തിൽ പിറന്നുവെങ്കിലും ജനമനസിലെ ഒരേയൊരു ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. അദ്ദേഹത്തിന് പിറന്നാൾ നേർന്ന് പ്രേക്ഷകൻ പങ്കു വെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

ഒരു ജനാധിപത്യ വ്യവസ്ഥിതി പുലരുന്ന രാജ്യത്ത് ജനാധിപത്യപരമായ വിയോജിപ്പുകൾ ഒരാശയത്തോടോ അതിനൊപ്പം നടക്കുന്ന വ്യക്തികളോടോ ഉണ്ടാവുക സ്വാഭാവികമാണ്.

ആ വിയോജിപ്പുകൾ എനിക്ക് സുരേഷ് ഗോപി എന്ന പൊളിറ്റീഷ്യനോട്‌, തീർച്ചയായും ഉണ്ട്.

എന്നാൽ ഇന്ന് വരെ കണ്ട് നടന്ന സിനിമ വഴികളിൽ ഈ മനുഷ്യൻ പലപ്പോഴും എന്നെ പല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

അദ്ദേഹം ഇന്ന് കാണുന്ന “രാഷ്ട്രീയ സുരേഷ് ഗോപി”ആകുന്നതിന് മുൻപ് മലയാള സിനിമയിൽ അല്ലെങ്കിൽ സിനിമയ്ക്ക് പുറത്ത് മനുഷ്യ പക്ഷത്ത് നിന്ന് സംസാരിച്ച ഒരാളാണ് SG.

ഇത്രയും അലിവും ആർദ്രതയുമുള്ള മറ്റൊരു മെയിൻ സ്ട്രീം ഹീറോ 90 കൾക്ക് ശേഷം വേറെ ഉണ്ടായിട്ടില്ല. പലരും മണ്ണിലേക്ക് കാര്യമായി ഇറങ്ങി വരാതെ അവരുടെ സുരക്ഷിതത്വങ്ങളിൽ നിന്ന് മനുഷ്യരെ പല രീതികളിൽ സഹായിക്കുന്നവരാണ്.

എന്നാൽ അവിടെയൊക്കെ സുരേഷ് ഗോപി എന്ന മനുഷ്യൻ കുറച്ചു കൂടി “ലൗഡ്” ആയിരുന്നു. എയ്ഡ്‌സ് ബാധിച്ച് ഒരു നാട് മുഴുവൻ ഒറ്റപ്പെടുത്തിയ ആ രണ്ട് കുരുന്നുകളെ അവരുടെ വീട്ടിൽ പോയി നെഞ്ചിൽ ചേർത്ത് വെച്ച ഒരു സുരേഷ് ഗോപിയുണ്ട്.

ഏഷ്യാനെറ്റിലെ കോടീശ്വരൻ പ്രോഗ്രാമിൽ തന്റെ മുന്നിലിരുന്ന് സങ്കടം പറഞ്ഞു പറയുന്നവരുടെ കൂടെ കരഞ്ഞ ഒരു സുരേഷ് ഗോപിയുണ്ട്.

അവർക്ക് തന്നാൽ കഴിയുന്ന സഹായമെത്തിച്ചു കൊടുക്കുന്ന ഒരു സുരേഷ് ഗോപിയുണ്ട്.

മുഖ്യ ധാരാ സമൂഹം മാറ്റി നിർത്തിയ നമുക്കിടയിൽ തന്നെ alienate ചെയ്യപ്പെട്ടു ജീവിക്കുന്ന ട്രാൻസ്ജൻഡേഴ്‌സിനെ, അവരുടെ പ്രശ്നങ്ങളെ ചേർത്ത് പിടിക്കുന്ന ഒരു സുരേഷ് ഗോപിയുണ്ട്.

തന്റെ മുന്നിൽ എത്തുന്ന എല്ലാ ഇഷ്യൂസിന്റെയും കൂടെ ലൗഡ് ആയി നിൽക്കുകയും ലൗഡ് ആയി പ്രതികരിക്കുകയും ചെയ്യുന്ന സുരേഷ് ഗോപി.

രാഷ്ട്രീയമായി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു പക്ഷത്ത് നിൽക്കുമ്പോഴും മേല്പറഞ്ഞ ആ സുരേഷ് ഗോപിയെ ആണ് ജനം വിജയിപ്പിച്ചു വിട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.

ആ സുരേഷ് ഗോപി അയാളുടെ inherent ആയ മാനവികതയിൽ, വ്യക്തി ശുദ്ധിയിൽ എന്നും ഒരു റോൾ മോഡൽ തന്നെയാണ്

(Not at all political…)

അത് കൊണ്ടാണ് ഒരു മാധ്യമ പ്രവർത്തകയെ ബാഡ് ടച്ച് ചെയ്തു എന്ന് ആരോപണത്തിൽ,(that allegation was purely with political motive ) അങ്ങനെ ഒരു ദുരുദേശത്തിൽ സുരേഷ് ഗോപി ഒരു പെൺകുട്ടിയെയും തൊടില്ലെന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് അങ്ങേയറ്റം വിയോജിക്കുമ്പോഴും, എന്നെ പോലൊരാൾക്ക് തന്റെ എഫ്ബി പേജിൽ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് പോസ്റ്റ്‌ ഇടേണ്ടി വരുന്നത്.

കാരണം ഞാൻ കണ്ടു വളർന്ന സുരേഷ് ഗോപി എന്ന കലാകാരനും മനുഷ്യനും ചില കാര്യങ്ങളിൽ ഞാൻ എന്ന സിനി ഫൈലിൽ ഉണ്ടാക്കിയ ചില credibility കളുണ്ട്.

ചിത്രത്തിലുള്ളത് കളിയാട്ടത്തിലെ പെരുമലയനാണ്. സുരേഷ് ഗോപി നാളിത് വരെ ചെയ്ത മുഴുവൻ വേഷങ്ങളും എടുത്തു വെച്ചാലും പെരുമലയനെ ഒന്ന് തൊടാൻ പോലും പറ്റില്ല.

It is his BEST, always.

It is class.

Goat charecter in his entire career.

66 ആം വയസ്സിലെത്തുന്ന SG ക്ക് ആശംസകൾ.

എന്ന്,

🙏🏼

ഒരു കാലത്ത് താങ്കളാൽ പ്രചോദിപ്പിക്കപ്പെട്ട, താങ്കളുടെ ഇടി പടങ്ങളുടെ അല്ലെങ്കിൽ താങ്കളെന്ന മനുഷ്യന്റെ കട്ട ഫാനായിരുന്ന,

 

ഒരു സിനിമ പ്രേമി.

🤝🤝

🥰