നടൻ സുരേഷ് ഗോപിയും കുടുംബവും വീട്ടിൽ പൊങ്കാല അർപ്പിച്ചു
ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് അനന്തപുരിയിലെത്തിയത്. പൊങ്കാല സമര്‍പ്പിക്കുന്ന ക്ഷേത്ര പരിസരത്തും ചുറ്റളവിലും എത്താന്‍ കഴിയാത്ത പല ഭക്തരും അവരവരുടെ വീടുകളില്‍ പൊങ്കാല സമര്‍പ്പിച്ച് ദേവീസാന്നിധ്യത്തില്‍ പങ്കാളികളാകുന്നുമുണ്ട്. അതുപോലൊരു കാഴ്ചയാണ് സുരേഷ് ഗോപിയുടെ വീട്ടില്‍ നിന്നും കാണാന്‍ സാധിച്ചത്.
പൊങ്കാല ദിവസം വീട്ടില്‍ ഉണ്ടാകുന്ന പതിവ് തെറ്റിക്കാതെ സുരേഷ് ഗോപി ഭാര്യ രാധികയോടൊപ്പം ശാസ്തമംഗലത്തെ വീട്ടില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാല്‍ പൊങ്കാലദിവസം വീട്ടില്‍ ഉണ്ടാവാന്‍ സുരേഷ്ഗോപി എപ്പോഴും ശ്രമിക്കാറുണ്ട്. അതേസമയം, എല്ലാ വര്‍ഷവും രാധിക ദേവിക്ക് പൊങ്കാല സമര്‍പ്പിക്കാറുമുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആറ്റുകാല്‍ പൊങ്കാല കുടുംബത്തോടൊപ്പം സമര്‍പ്പിക്കാനായതിന്റെ സന്തോഷത്തിലാണ് താരകുടുംബം. പൊങ്കാല സമര്‍പ്പിക്കുന്ന സമയമത്രയും രാധികയോടൊപ്പം പ്രാര്‍ഥനാ നിരതനായി സുരേഷ് ഗോപി ഉണ്ടായിരുന്നു. പണ്ട് തിരുവന്തപുരത്തു മാത്രമായിരുന്നു പൊങ്കാല എങ്കില്‍ ഇന്ന് അത് മലയാളികളുള്ള ലോകം മുഴുവന്‍ ഭക്തര്‍ സമര്‍പ്പിക്കുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍…
‘1990ല്‍, എന്റെ കല്യാണം കഴിഞ്ഞ വര്‍ഷം മുതല്‍ പൊങ്കാലയ്ക്ക് ഞാന്‍ വീട്ടില്‍ ഉണ്ടാകും. ഭാര്യ അമ്പലത്തിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയാണ് പൊങ്കാല ഇട്ടിരുന്നത്. തിരിച്ച് വന്ന് പ്രസാദം കഴിച്ചിട്ടാണ് പിന്നെ ഷൂട്ടിന് പോകുന്നത്. അത് എംപി ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്. കഴിഞ്ഞ അഞ്ച് ആറ് വര്‍ഷമായി വീട്ടില്‍ തന്നെയാണ് പൊങ്കാല ഇടുന്നത്. അതുകൊണ്ട് പൊങ്കാല ഇടുമ്പോഴും എനിക്ക് കൂടെ നില്ക്കാന് പറ്റുന്നുണ്ട്’, എന്ന് സുരേഷ് ഗോപി പറയുന്നു. വീട്ടില്‍ പൊങ്കാല ഇട്ടാലും ദേവി എല്ലാം കണ്ട് അത് സ്വീകരിക്കും എന്ന വിശ്വാസം ആണല്ലോ എല്ലാം എന്ന് രാധികയും പറഞ്ഞു.
അതേസമയം, രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ വന്‍ ജനത്തിരക്കാണുള്ളത്.