“ഞാനും അതേ പാർട്ടിയുടെ ആളാണ്, ചുമതലകൾ ഭരണാധികാരികൾ നിർവഹിക്കുന്നുണ്ടെന്ന് താൻ കരുതുന്നു”; സുരഭി ലക്ഷ്മിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ
മലയാള സിനിമ- സീരിയൽ രംഗത്ത് തന്റേതായ വ്യക്തിത്വം കൊണ്ടും അഭിനയം കൊണ്ടും അടയാളപ്പെടുത്തലുകൾ നടത്തിയ താരമാണ് സുരഭി ലക്ഷ്മി. ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം എന്നും തന്റേതായ നിലപാട് ഏതൊരു കാര്യത്തിലും സ്വന്തം നിലപാട് കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ്.താരത്തിന്റെ പല അഭിപ്രായവും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറാറുണ്ട്. ഇപ്പോൾ കുഞ്ചാക്കോബോബൻ നായകൻ ആയി എത്തിയ ന്നാ താൻ കൊണ്ട് കേസുകൊടുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്ന താൻ കേസ് കൊട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലൂടെ ജനപ്രിയനായി മാറിയ രതീഷ് ബാല കൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ന്ന താൻ കേസ് കൊട്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി മാറിയ തമിഴ് താരം ഗായത്രി ശങ്കർ പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ഷൈജു കുറിപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം സാമൂഹിക പ്രസക്തി ഉയർത്തുന്ന വിഷയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കേരളത്തിലെ പ്രധാന പ്രശ്നമായ റോഡുകളിലെ കുഴിയെ ചുറ്റിപ്പറ്റി കഥ വികസിക്കുമ്പോൾ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും നിലപാടുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ സുരഭി പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. താനും അതേ പാർട്ടിയുടെ ആളാണെന്നും എന്നാൽ ആളുകൾ നേരിടുന്ന റോഡിലെ കുഴി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അധികാരികളുടെ ചുമതലയാണെന്ന് ആണ് സുരഭി വ്യക്തമാക്കുന്നത്.
പലപ്പോഴും ഗൾഫിലുള്ള ആളുകൾ കേരളത്തിലെ കുഴികളെ പറ്റി പരാതി പറയുന്നുണ്ട് എന്നും അവിടുത്തെ കാലാവസ്ഥയും സാഹചര്യവും അല്ല കേരളത്തിൽ എന്നുമാണ് താരം പറയുന്നത്. നമ്മൾ എല്ലാവരും ടാക്സ് അടച്ചിട്ടാണ് റോഡിലൂടെയും മറ്റു പോകുന്നതും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ നേരിടുന്ന പ്രശ്നങ്ങൾ ഭരണാധികാരികൾ നികത്തേണ്ടത് അനിവാര്യമാണെന്നും അത് അവർ ചെയ്യുന്നുണ്ടെന്ന് താൻ കരുതുന്നു എന്നും താരം വ്യക്തമാക്കുന്നു.