
സണ്ണി ലിയോണി വീണ്ടും മലയാളത്തിലേക്ക്; പാൻ ഇന്ത്യൻ സുന്ദരി വീണ്ടും മലയാളത്തിലേക്ക്
കേരളത്തിൽ ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണി. കേരളത്തിലെ തന്റെ ആരാധകരെപ്പറ്റി താരം തന്നെ പലപ്പോഴും പറത്തിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിലൂടെ സണ്ണിലിയോണി നേരത്തെ മലയാളത്തിൽ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി അഭിനയിക്കുന്നത്. എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന വെബ് സീരിസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥയെഴുതുന്നത്.
അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.