സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടവുമായി നടന് ഭീമന് രഘു
വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ഭീമൻ രഘു. വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ ഭീമൻ രഘു ഇപ്പോൾ ഏത് തരത്തിലുമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ മുന്നോട്ടുവരികയാണ് ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയ വൈറലായി മാറുന്നത്. സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്ലക്സ് കാർഡുമായി നിൽക്കുന്ന ഭീമന്റെ ചിത്രങ്ങളും വീഡിയോകളും
സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
‘പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് ഭീമൻ രഘു ഒറ്റയാൾ സമരം നടത്തുന്നത് .
സമരം ചെയ്യുന്ന നടന് ഒപ്പം പൊലീസുകാര്‍ സെല്‍ഫിയെടുക്കുകയും അത്ഭുതത്തോടെ നോക്കി നിൽക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ കൈയില്‍ പഴയ ചാണയും ഒരു കീറിയ സഞ്ചിയും ഉണ്ട് ഇത് പിടിച്ച് കൊണ്ട് , ഒരു പഴയ കൈലി മുണ്ടുമിട്ടാണ് രഘു സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയത്. എന്താണ് സംഭവമെന്ന് ആദ്യം സെക്രട്ടറിയേറ്റിന്റെ അടുത്തുള്ളവർക്കോ ചുറ്റുമുള്ളവര്‍ക്കൊന്നും മനസിലായില്ല. തുടര്‍ന്ന് അദ്ദേഹം തന്നെ പാരജാത ഇല്ലാതെ കാര്യം പറഞ്ഞു. പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനു വേണ്ടിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ഇത്തരത്തിലുള്ള ഒരു പ്രകടനം .
‘ സിനിമ മേഖലയിലെ നമ്മളുടെ കൂട്ടത്തിലുള്ള ഒരു ആര്‍ട്ടിസ്റ്റുകളും ഇതു പോലൊരു പ്രമോഷനു വേണ്ടി പൊതു നിരത്തിൽ ഇറങ്ങില്ല. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യണം എങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന വിജയം സിനിമയ്ക്ക് ലഭിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ പടത്തിന് വേണ്ടത്ര ഗുണം കിട്ടത്തുള്ളൂ. ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം അത്രയേറെ രസകരമാണെന്ന്. അതു കൊണ്ട് മാത്രമാണ് ഞാന്‍ ഈ കഥ സന്തോഷത്തോടെ തിരഞ്ഞെടുത്ത്, ഞാന്‍ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാന്‍ പൂർണ്ണമായും തീരുമാനിച്ചത്.
അത് വളരെ മനോഹരമായി ഞാൻ ചെയ്തിട്ടുമുണ്ട്. ഇതിനോടകം തന്നെ ചിത്രം മൂന്ന് അവാര്‍ഡുകള്‍ വാങ്ങിച്ചു. പടം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഇത്തരത്തിൽ മൂന്ന് അവാര്‍ഡുകള്‍ കിട്ടിയതു തന്നെ വലിയ കാര്യം തന്നെയാണ്. ജനങ്ങളുമായി ലൈവ് ആയി ഇന്‍ട്രാക്ട് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. അതു കാരണമാണ് ഞാന്‍ ഇപ്പോൾ ഇറങ്ങിയത് .’- ഭീമന് രഘു തുറന്നു പറഞ്ഞു.