‘കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി’ ; സ്ഫടികം ജോര്‍ജ്ജ് പറയുന്നു
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളികള്‍ സൂപ്പര്‍ താരമായി കാണുന്ന നടനാണ് അദ്ദേഹം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിട്ടുള്ള നടന്മാരില് ഒരാള്‍ കൂടിയാണ് താരം. കൂടുതലും മാസ്, ആക്ഷന്‍, സിനിമകളിലാണ് തിളങ്ങിയിട്ടുള്ളതെങ്കിലും കോമഡിയും ക്യാരക്ടര്‍ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നടന് തെളിയിച്ചിട്ടുണ്ട്. പ്രണയനായകനായും സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. എന്നാല്‍ എപ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തിയിട്ടുള്ളത് നടന്റെ പോലീസ് വേഷങ്ങളാണ്. സൂപ്പര്‍ താരത്തിന്റെ തലക്കനമൊന്നുമില്ലാത്ത നടന് കൂടിയാണ് ഇദ്ദേഹം. സാധാരണക്കാര്‍ക്ക് തണലാകുന്ന ഒരു ജനനായകന് എന്ന നിലയിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്.
നടന്റെ നല്ല മനസ്സിനെ പറ്റി നിരവധി പേര് പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന് സ്ഫടികം ജോര്‍ജ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് വയ്യാതെ കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുമായിരുന്നുവെന്നും എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘കിഡ്നി ട്രാന്‍സ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സഹായ മനസ്ക്തയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യര്‍ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റര്‍ ആവട്ടെയെന്നാണ് എന്റെ ആഗ്രഹമെന്നും സ്ഫടികം ജോര്‍ജ്ജ് വ്യക്തമാക്കുന്നു.
അതേസമയം സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ പാപ്പന്, മേ ഹൂം മൂസ എന്നിവയായിരുന്നു. സിനിമയിലും ബോക്സ്ഓഫീസിലും സുരേഷ്?ഗോപി വമ്പന്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത പാപ്പന്. വെള്ളിമൂങ്ങ എന്ന വിജയ ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയായിരുന്നു ‘മേം ഹൂ മൂസ’. നിരവധി പ്രത്യേകതകളുള്ള സിനിമയില്‍ വ്യത്യസ്ത രൂപങ്ങളിലായിരുന്നു സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. 1998 മുതല്‍ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തില്‍ മൂസ എന്ന മലപ്പുറംകാരന്റെ ജീവിതമാണ് പറയുന്നത്. എന്നാല്‍ പ്രേക്ഷക പ്രതീക്ഷകള്‍കൊത്ത് സിനിമയ്ക്ക് ഉയരത്തിലെത്താന്‍ സാധിച്ചില്ല.