”കാന്താര പോലെ പടര്‍ന്നു പടര്‍ന്നു മറ്റു ഭാഷകളില്‍ പോയി മാളികപ്പുറം ഹിറ്റ് അടിക്കട്ടെ” ; കുറിപ്പ്
ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം നേടി. തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കാണ് മാളികപ്പുറം കാണാന്‍ തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്ടെയ്നര് ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 26-ന് മാളികപ്പുറം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും.
തമിഴ്നാട്ടില്‍ റിലീസ് ചെയ്യാനിരിക്കെ മാളികപ്പുറത്തിന് ആശംസകള്‍ നേര്‍ന്ന് രജനികാന്തിന്റെ മകളും സംവിധായികയും ഗ്രാഫിക് ഡിസൈനറുമായ സൗന്ദര്യ രജനികാന്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘ഈ ചിത്രത്തെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. ദൈവീകമായ അനുഭവങ്ങള്‍ കേള്‍ക്കുന്നു. അഭിലാഷിന് ആശംസകള്‍ നേരുന്നു. മാളികപ്പുറത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്യുന്നതിന് മുഴുവന്‍ ടീമനെയും അഭിനന്ദിക്കുന്നു. എല്ലാ ആശംസകളും നേരുകയാണ്. ശരണം അയ്യപ്പ’ എന്നാണ് സൗന്ദര്യ ട്വിറ്ററില്‍ കുറിച്ചത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പ്രേക്ഷകന് പങ്കുവെച്ച കുറിപ്പ് വായിക്കാം. സൗന്ദര്യയുടെ ട്വിറ്റര്‍ പോസ്റ്റും കുറിപ്പിനൊപ്പം അനില്‍ കുമാര്‍ പങ്കുവെച്ചിട്ടുണ്ട്.
കാന്താര പോലെ പടര്‍ന്നു പടര്‍ന്നു മറ്റു ഭാഷകളില്‍ പോയി ഹിറ്റ് അടിക്കട്ടെ.
അയ്യപ്പന് എന്ന് കേട്ടാല്‍ ഭക്തിയുടെ കാര്യത്തില്‍ കേരളത്തേക്കാള്‍ എത്രയോ മുന്നില്‍ ആണ് തമിഴ് നാട്, കര്‍ണാടക, ആന്ധ്രാ എന്നീ നാട്ടുകാര്‍. അപ്പോ ഇതു പോലെ ഭക്തി നിര്‍ഭരമായ ചിത്രം ഉറപ്പ് ആയിട്ടും കൊളുത്തും എന്നതില്‍ തര്‍ക്കമില്ല. ഒപ്പം കുറച്ച് മാസ്സ് സീനുകള്‍ കൂടി ആയാല്‍ പിന്നെ പറയേണ്ട. ഇതിപോ സാക്ഷാല്‍ രജനികാന്തിന്റെ മകള്‍ ആണ് മാളികപ്പുറം തമിഴ് പതിപ്പ് ന് ആശംസകള്‍ നേര്‍ന്നു വന്നത്.
കേരളത്തിലെ പോലെ അല്ലെങ്കില്‍ കേരളത്തിലെ ക്കാള്‍ കിടിലന്‍ ഹിറ്റ് ആയി മാറട്ടെ മാളികപ്പുറം. സിനിമയുടെ തമിഴ്, തെലുങ്ക് ഡബ്ബിഡ് പതിപ്പുകള്‍ ജനുവരി 26 മുതല്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മാളികപ്പുറം പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദനും സംഘവും ചെന്നൈയില്‍ ആയിരുന്നു. NB: ചിലപ്പോള്‍ ഈ ഒരു ചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ ലെവലില്‍ മലയാള സിനിമ ശ്രദ്ധിക്കപ്പെടാന്‍ സാധ്യത വളരെ കൂടുതല്‍ ആണെന്നും കുറിപ്പില്‍ പറയുന്നു.