പോണ് ഫിലിം താരം സോഫിയാ ലിയോണി അപാര്ട്മെന്റില് മരിച്ചനിലയില്‍
പോണ് ഫിലിം നടി സോഫിയ ലിയോണി അന്തരിച്ചു. 26 വയസായിരുന്നു നടിയ്ക്ക്. യുഎസിലെ മയാമിയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നിനാണ് സോഫിയയെ മരിച്ചനിലയിൽ കണ്ടെത്തതെന്ന് കുടുംബം അറിയിച്ചു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തുവരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘‘അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാർത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്ക്കേണ്ടിവരുന്നത്. സോഫിയയുടെ പെട്ടെന്നുള്ള വേർപാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു’’ – സോഫിയുടെ രണ്ടാനച്ഛൻ മൈക്ക് റൊമേറോ അറിയിച്ചു.
നടിയുടെ സംസ്കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്മീ’ എന്ന വെബ്സൈറ്റ് വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോഫിയ ലിയോണി, കഴിഞ്ഞയാഴ്ച പോസ്റ്റുകൾ പങ്കുവച്ചിരുന്നു. 1997 ജൂൺ 10നു മയാമിയിൽ ജനിച്ച സോഫിയ, പതിനെട്ടാം വയസ്സിലാണു രതിച്ചിത്ര മേഖലയിലേക്കു വരുന്നത്. അതേസമയം, കഴിഞ്ഞ കുറച്ച മാസങ്ങളായി പോണ് ഫിലിം നടികൾ മരിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മൂന്നു മാസത്തിനിടെ നാലാമത്തെ രതിച്ചിത്ര നടിയാണ് മരണത്തിനു കീഴടങ്ങുന്നത്.