അങ്ങനെ കള്ളൻ രാജീവിൻ 50 കോടി ക്ലബ്ബിൽ എത്തി…!ന്നാ താൻ കേസ് കൊട് 50 കോടി ക്ലബ്ബിൽ : വിശേഷം പങ്കുവച്ചു കുഞ്ചാക്കോ ബോബൻ
മലയാള സിനിമ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെ ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നുവെങ്കിലും സ്വന്തം കഴിവു കൊണ്ടാണ് സിനിമയിൽ ചാക്കോച്ചൻ തന്റെതായ ഇടം കണ്ടെത്തിയത്. ആദ്യചിത്രമായ അനിയത്തിപ്രാവ് മുതൽ ഏറ്റവും പുതിയ ചിത്രം ഒറ്റ് വരെ മികച്ച പ്രകടനം തന്നെയാണ് ഓരോ കഥാപാത്രത്തിലും ചാക്കോച്ചൻ കാഴ്ചവച്ചിട്ടുള്ളത്. ഇപ്പോള് തന്റെ അഭിനയ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ് ചാക്കോച്ചൻ. ചോക്ലേറ്റ് കാമുകൻ വേഷങ്ങളിൽ നിന്നും മാറി ട്രാഫിക്ക് മുതലിങ്ങോട്ട് വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരയുകയായിരുന്നു അദ്ദേഹം.
നായാട്ടും അഞ്ചാംപാതിരായുമൊക്കെ അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ഉദാഹരണങ്ങൾ തന്നെയായിരുന്നു. ഇപ്പോളിതാ ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസു കൊടു എന്ന ചിത്രത്തിന്റെ വിജയമാണ്. റിലീസ് ആകുന്നതിനു മുൻപേ തന്നെ ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. ഗാനത്തെക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് ഇതിൽ ചാക്കോച്ചന്റെ നൃത്തമായിരുന്നു. വ്യത്യസ്തമായ രീതിയിലുള്ള ഒരു നൃത്തവുമായി ആയിരുന്നു ഈ ഗാനരംഗത്തിൽ ചാക്കോച്ചൻ പ്രത്യക്ഷപ്പെട്ടത്. റിലീസ് ദിവസം തന്നെ വലിയ തോതിലുള്ള വിമർശനങ്ങൾ ചിത്രം വാരിക്കൂട്ടുകയും ചെയ്തിരുന്നു.
ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചാക്കോച്ചന്റെ ന്നാ താൻ കേസു കൊട് എന്ന ചിത്രത്തിലെ രാജീവൻ ഇപ്പോൾ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബ്ബിൽ കയറിയെന്ന വാർത്തയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വലിയ സന്തോഷത്തോടെയാണ് ഈ വാർത്ത എല്ലാവരും നോക്കി കാണുന്നത്. സാധാരണക്കാരന്റെ വിജയമാണെന്നാണ് എല്ലാവരും പറയുന്നത്. ചക്കൊച്ഛന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി ഈ ചിത്രവും ഇതിലെ രാജീവിനും നിലനിൽക്കും എന്നുള്ളത് ഉറപ്പാണ് എന്ന് ഇതിനോടകം തന്നെ അഭിപ്രായം വന്നു കഴിഞ്ഞിരുന്നു.
ചക്കൊച്ഛന്റെ ഭാര്യയായ പ്രിയ പോലും പറഞ്ഞത് ചിത്രത്തിൽ ചാക്കോച്ചനേ കാണാൻ സാധിച്ചിരുന്നില്ല എന്നും, ചിത്രത്തിലെ കഥാപാത്രമായ രാജീവനേ മാത്രമാണ് കണ്ടത് എന്നുമാണ്. വളരെയധികം വ്യത്യസ്തത നിറഞ്ഞ ഒരു കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ ചാക്കോച്ചനു സാധിച്ച ഈ ചിത്രം 50 കോടി ക്ലബ്ബിൽ കയറിയതോടെ എത്ര വിമർശനങ്ങൾ ഉണ്ടായാലും നല്ല ചിത്രങ്ങളെ ഒരിക്കലും മലയാളികൾ കൈവിടില്ല എന്ന് മനസ്സിലാക്കാനും കൂടിയാണ് സാധിച്ചിരിക്കുന്നത് .