“മലയാളികളുടെ പ്രിയങ്കരനും സുന്ദരനുമായ നടൻ വിസ്മയിപ്പിച്ചു കൊണ്ടാണ് വാറുണ്ണിയായി മാറിയത്” : – ലോഹിതദാസ് അന്ന് പറഞ്ഞത്
1 min read

“മലയാളികളുടെ പ്രിയങ്കരനും സുന്ദരനുമായ നടൻ വിസ്മയിപ്പിച്ചു കൊണ്ടാണ് വാറുണ്ണിയായി മാറിയത്” : – ലോഹിതദാസ് അന്ന് പറഞ്ഞത്

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാള സിനിമയിൽ കിരീടം വയ്ക്കാത്ത രാജാവായി അദ്ദേഹം വാഴുകയാണ് എന്നതാണ് സത്യം. മികച്ച എത്രയെത്ര കഥാപാത്രങ്ങളിൽ അദ്ദേഹം പകർന്നാട്ടം നടത്തിയിരിക്കുന്നത്. പ്രതിഭ തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങളിൽ ജീവിക്കുകയാണ് അദ്ദേഹമെന്ന് പറയണം. മാസ്സും ക്ലാസും കുടുംബവും എല്ലാം ആ കൈകളിൽ ഭദ്രമാണ്. ഏത് കഥാപാത്രത്തെയും അവിസ്മരണീയമാക്കാൻ സാധിക്കുന്ന ഒരു മാജിക് മമ്മൂട്ടിയ്ക്ക് ഉണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് മൃഗയ. മമ്മൂട്ടിയുടെ കരിയറിൽ വലിയ ഒരു ബ്രേക്ക് സൃഷ്ടിച്ചതും മൃഗയ എന്ന ചിത്രമാണ്. മമ്മൂട്ടി ഇത്തരമൊരു കഥാപാത്രമായി അഭിനയിക്കുമോ എന്ന് പോലും പ്രേക്ഷകർ അത്ഭുതപ്പെട്ട നിമിഷം ആയിരുന്നു അത്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ ലോഹിതദാസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം തന്റെ മാനറിസങ്ങളും ശബ്ദവും ഒക്കെ ഒരു കഥാപാത്രത്തിനുവേണ്ടി മാറ്റം വരുത്തുകയാണെങ്കിൽ അയാൾ അയാളെ തന്നെ മാറ്റുരച്ചു നോക്കുന്നു എന്ന് വേണം പറയാൻ.

മമ്മൂട്ടിയുടെ മൃഗയ എന്ന കഥാപാത്രം എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. എങ്ങനെയാണ് ആ ഒരു കഥാപാത്രത്തിൽ മമ്മൂട്ടി എത്തിയത് എന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയെ പോലെ ഒരു നടന് അങ്ങനെ ഒരു കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ സാധിക്കുമോന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയങ്കരനും സുന്ദരനുമായ ഒരു നടന് അത്തരം ഒരു കഥാപാത്രമായി എങ്ങനെ ഇഴുകിച്ചേരാൻ സാധിക്കുമെന്ന് ഞാൻ നന്നായി സംശയിച്ചു. ആ കഥാപാത്രത്തിന്റെ അവതരണത്തിൽ എന്നെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം അഭിനയിച്ചത് എന്നും ലോഹിതദാസ് പറയുന്നു.

ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയ കഥാപാത്രം തന്നെയായിരുന്നു മമ്മൂട്ടിയുടെ വാറുണ്ണി എന്ന കഥാപാത്രം. അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്ത ഒരു കഥാപാത്രമാണ് വാറുണ്ണി. വളരെ മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ മമ്മൂട്ടിക്ക് സാധിക്കുകയും ചെയ്തു. നിലവിൽ റോഷാഖ് എന്ന ചിത്രമാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രവും വലിയ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നു തന്നെയാണ്.