‘വരയൻ’ തന്നെ ഏറെ ആകർഷിച്ച ചിത്രം : ‘ഫാദർ എബി കപ്പൂച്ചിൻ’ ഒരു ആട്ടിൻ കുട്ടിയാണെന്ന് സിജു വിൽസൺ
സിജു വിത്സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വരയന്‍. ഡാനി കപ്പൂച്ചിനാണ് ചിത്രത്തിൻ്റെ തിരക്കഥ,സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. സത്യം സിനിമാസിൻ്റെ ബാനറില്‍ പ്രേമചന്ദ്രന് എജിയാണ് ചിത്രം നിര്‍മ്മിച്ചത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രമായ ഫാദർ എബി കപ്പൂച്ചിനെയാണ് സിജു വിൽസൺ അവതരിപ്പിച്ചിരിക്കുന്നത്. മെയ് – 20 നാണ് ചിത്രം റിലീസ് ചെയ്യുക.
വരയനിലെ തൻ്റെ കഥാപാത്രത്തെക്കുറിച്ചും, ആ വേഷം തന്നെ തേടിയെത്തിയതിനെക്കുറിച്ചും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിജു വില്‍സണ്‍. വ്യത്യസ്തമായൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്ന സമയത്താണ് വരയന്‍ തന്നിലേയ്ക്ക് എത്തുന്നതെന്നും, തനിയ്ക്ക് ലഭിച്ച തിരക്കഥകളിൾ ഏറെ ആകർഷണം തോന്നിയ തിരക്കഥയാണ് വരയൻ്റെയെന്നും സിജു വില്‍സണ്‍ പറഞ്ഞു.
‘ഫാദർ എബി കപ്പൂച്ചിൻ’ ഒരു ചെമ്മരി ആട്ടിൻ കുട്ടിയാണ്, ക്യൂട്ടാണെന്നും, നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണെന്നും, പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ് അദ്ദേഹം. പ്രേക്ഷകർക്ക് ഇഷ്ടമാവും ഈ കഥാപാത്രത്തിനെ. അങ്ങനെയാണ് പുള്ളിയെന്നും, എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല. ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാമെന്നും തൻ്റെ കഥാപാത്രത്തെക്കുറിച്ച് സിജു വില്‍സണ്‍ കൂട്ടിച്ചേർത്തു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥയിലൂടെയും, കഥാപാത്രത്തിലൂടെയും കടന്നു പോകുന്നു എന്നതാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയും.