‘തങ്കം’ ഒരു ക്രൈം ഡ്രാമയെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍
നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത്, ജനുവരി 26 ന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘തങ്കം’. ശ്യാം പുഷ്കരന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ട്രെയ്ലര് ഇതിനോടകം തന്നെ പുറത്തിറങ്ങി. ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്.
അതേസമയം ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാംപുഷ്കരന്. വലിയ ട്വിസ്റ്റുകളുള്ള ഒരു ചിത്രമല്ല തങ്കമെും, ചിത്രം ഒരു ക്രൈം ഡ്രാമയാണെന്നും അതില്‍ തന്നെ ഡ്രാമയാണ് കൂടുതലെന്നും ശ്യാം പുഷ്ക്കരന്‍ പറഞ്ഞു. കൊച്ചിയില്‍ തങ്കം സിനിമയുടെ പ്രെമോഷണല്‍ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞു. പ്രസ്മീറ്റില്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഫഹദ് ഫാസിലും പങ്കെടുത്തിരുന്നു. ജോജിക്കു ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന് വിനീത് ശ്രീനിവാസന്, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന് തുടങ്ങിയവരും നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.
ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇരുവര്‍ക്കുമുള്ളതെന്നാണ് ട്രെയ്ലറില് നിന്ന് അറിയാനാകുന്നത്. വിനീത് ഡാര്‍ക്ക് ഷേഡിലുള്ള വേഷത്തിലാണെന്നും സൂചന ലഭിക്കുന്നുണ്ട്. ബോളിവുഡ് സംവിധായകനും നടനുമായ ഗിരീഷ് കുല്‍ക്കര്‍ണി പോലീസ് ഓഫീസറുടെ വേഷത്തില്‍ ചിത്രത്തിലുണ്ട്. നിരവധി മറാത്തി തമിഴ് താരങ്ങളും മറ്റനവധി താരങ്ങളും സിനിമയിലുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാല്‍തു ജാന്‍വര്‍ എന്നിവയാണ് ഈ ബാനറിന്റേതായി ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘ദേവീ നീയേ, വരലക്ഷ്മി നീയേ…’ എന്ന ഗാനം ഇതിനകം യൂട്യൂബില്‍ തരംഗമായിരുന്നു. ഛായാഗ്രഹണം ഗൗതം ശങ്കര്‍ ആണ്. സംഗീതം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, കലാസംവിധാനം ?ഗോകുല്‍ ദാസ്, പിആര്‍ഒ ആതിര ദില്‍ജിത്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്.