‘മമ്മൂക്ക സിനിമയില്‍ കാണുന്ന കഥാപാത്രങ്ങള്‍ പോലെയാണ്, ഭയങ്കരമായി സംസാരിക്കും, എന്നാല്‍ ദുല്‍ഖര്‍ അങ്ങനെയല്ല; തുറന്നു പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന് കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ നടന് മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും മനസ് തുറന്നു സംസാരി്കുകയാണ് താരം. ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തില്‍ എത്തിയ കുറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഷൈന്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് പറയുകയാണ്.
മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് താന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് ആവാനാണ് പാട്. എന്നാണ് ഷൈന്‍ പറയുന്നത്. മമ്മൂട്ടിക്കൊപ്പം കുറേ സിനിമകളില്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഈ അടുത്താണ് അദ്ദേഹത്തിനോട് അടുത്ത് സംസാരിക്കാന്‍ കഴിഞ്ഞതെന്നാണ് ഷൈന്‍ പറയുന്നത്. മമ്മൂക്ക നമ്മള് സിനിമകളില്‍ കാണുന്ന കഥാപാത്രങ്ങള്‍ പോലെയാണ്. ഭയങ്കരമായി സംസാരിക്കുമെന്നും, നമ്മള് തനിയെ കംഫേര്ട്ടാകുമെന്നും താരം വെളിപ്പെടുത്തുന്നു. എന്നാല്‍ പെട്ടെന്ന് കയറി വന്ന് അദ്ദേഹത്തിനോടൊപ്പം സംസാരിക്കാന്‍ കഴിയില്ല.
താന്‍ മമ്മൂക്കയ്ക്കൊപ്പം സംസാരിക്കുന്ന് മൂന്ന് പടം അസിസ്റ്റ് ചെയ്ത് ഉണ്ട ചെയ്തതിന് ശേഷമാണെന്നാണ് ഷൈന്‍ പറയുന്നത്. ഭീഷ്മപര്‍വ്വത്തില്‍ എത്തിയപ്പോഴാണ് കുറച്ച് കൂടി അദ്ദേഹത്തോട് ഈസിയായി സംസാരിച്ചത്. മമ്മൂട്ടി വളരെ ദേഷ്യക്കാരനായ വ്യക്തിയാണെന്നും സംസാരിക്കാന്‍ പ്രയാസമുള്ള വ്യക്തിയാണെന്നുമാണ് പൊതുവേ പറയുന്നത്. ദുല്‍ഖറിനെ പറ്റി നേരെ തിരിച്ചാണ് എല്ലാവരുടേയും അഭിപ്രായം. ദുല്‍ഖര്‍ വളരെ എനര്‍ജെറ്റിക് ആയ, എല്ലാവരോടും സംസാരിക്കുന്ന വ്യക്തിയാണെന്നും ചലച്ചിത്ര രംഗത്ത് തന്നെയുള്ള പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദുല്‍ഖറിനെക്കാള്‍ താനിക്ക് കംഫര്‍ട്ടബിള്‍ ആയി സംസാരിക്കാന്‍ പറ്റുന്നത് മമ്മൂട്ടിയോടാണ് എന്നായിരുന്നു ഷൈന്‍ ടോം പറഞ്ഞത്. എന്നാല്‍ ദുല്‍ഖറുമായി വേറെ പ്രശ്നങ്ങളൊന്നും ഇല്ല. എന്നാല്‍ ഒരുപാട് സംസാരിക്കാനുള്ള കാര്യമൊന്നുമില്ല. പക്ഷെ മമ്മൂക്കയുമായി നല്ല സൗഹൃദത്തിലാണെന്നും ഷൈന്‍ ടോം പറഞ്ഞു. കറുത്ത പക്ഷികള്‍, രാപ്പകല്‍, ഡാഡി കൂള്‍ എന്നീ സിനിമകളിലാണ് ഷൈന്‍ ടോം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത്. അതിന് ശേഷമാണ് ‘ഉണ്ട’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ഭീഷ്മ പര്‍വ്വത്തിലും ഷൈന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം.