‘ലാല്‍കൃഷ്ണ വിരാടിയാര്‍” വീണ്ടും വരുന്നു; പുതിയ അപ്ഡേറ്റ് പുറത്ത്
സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുന്നു. കഴിഞ്ഞ കുറച്ച് നമാളുകള്ക്ക് മുന്നേ സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരുന്നു. പ്രഖ്യാപനം തൊട്ട് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. സിനിമയുടെ ആദ്യ പകുതിയുടെ തിരക്കഥ പൂര്‍ത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു.
കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ‘എല്‍ കെ’ എന്ന എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയ എ കെ സാജന് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. 2006ല്‍ റിലീസ് ചെയ്ത സിനിമയാണ് ചിന്താമണി കൊലക്കേസ്. എല്‍കെ എന്ന അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി നിറഞ്ഞാടിയ ചിത്രത്തില്‍ ഭാവന, തിലകന്, ബിജു മേനോന്, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നും ഈ ചിത്രം തന്നെയാണ്.
അതേസമയം നേരത്തെ ‘ഞങ്ങള്‍ മുന്നോട്ട്” എന്ന് കുറിച്ചു കൊണ്ട് ഷാജി കൈലാസ് സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് ചിത്രത്തിന്റെ പോസ്റ്റര്‍. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന വക്കീല്‍ കഥാപാത്രമായി തകര്‍ത്തഭിനയിച്ച സുരേഷ് ഗോപിയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.
തന്റെ മറ്റൊരു ചിത്രത്തിന്റെ പൂജ ചടങ്ങില്‍ പങ്കെടുക്കവെ ചിന്താമണി കൊലക്കേസ് രണ്ടാംഭാഗത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇപ്രകാരമായിരുന്നു.. അതിന്റെ ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്, സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
കോടതിയില്‍ കുറ്റവാളികള്‍ക്ക് വേണ്ടി കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, പുറത്തുവച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി എത്തുന്നത്. 2006ല്‍ ആയിരുന്നു ആദ്യ ഭാഗം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ഭാവന ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തിലകന്, ബിജു മേനോന്, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. തെലുങ്കില്‍ ‘മഹാലക്ഷ്മി’ എന്ന പേരിലും തമിഴില്‍ ‘എല്ലാം അവന് സെയ്യാല്‍’ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. അതേസമയം, ചിന്താമണി കൊലക്കേസ് സുരേഷ് ഗോപിയുടെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളില്‍ ഒന്നായിരുന്നു.