കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റിലേക്ക് എലോണ്‍
മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”സ്‌ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബു്ദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ ഷാജി കൈലാസ് അത് നന്നായി കൈകാര്യം ചെയ്തു, മോഹന്‍ലാലിന്റെ വണ്‍മാന്‍ ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടം” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കടുവ, കാപ്പ എന്നീ സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ഷാജി കൈലാസ് തന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഒരുക്കിയ ചിത്രം കൂടിയാണ് എലോണ്‍. ലോക്ക്ഡൗണില്‍ കൊച്ചിയില്‍ ഒരു ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതം വിഷയമാക്കിയിരിക്കുന്ന ചിത്രം ഒരു ഹൊറര്‍-സൈക്കോളജിക്കല്‍-ക്രൈം ത്രില്ലറാണ്.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലെ സ്‌ട്രോബറീസ് എന്ന ഫ്‌ലാറ്റിലേക്കെത്തുന്ന കാളിദാസന്‍ എന്നയാളാണ് ‘എലോണി’ലെ ഏക കഥാപാത്രം. ബാക്കി എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ശബ്ദങ്ങള്‍ മാത്രമായാണ് ചിത്രത്തിലുള്ളത്. 13 എ എന്നതാണ് ഇയാളുടെ ഫ്‌ലാറ്റ് നമ്പര്‍. ഈ ഫ്‌ലാറ്റില്‍ ഇയാള്‍ക്കുണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളും അയാളുടെ ഫോണ്‍ സംഭാഷണങ്ങളും ഒരു ക്രൈമും ഒക്കെയാണ് ചിത്രം.
ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ് കാളിദാസന്‍ എന്ന് പറയുന്നുണ്ടെങ്കിലും അടിമുടി നിഗൂഢതകള്‍ നിറഞ്ഞ ഒരു വ്യക്തിയായാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അയാളെത്തിച്ചേര്‍ന്ന ഫ്‌ലാറ്റാണെങ്കില്‍ അതിനേക്കാള്‍ നിഗൂഢമാണ്. ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ മുതല്‍ മറ്റാരുടേയോ സാന്നിധ്യം അയാള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. അത്തരം തോന്നലുകള്‍ തന്റെ മന:സമാധാനം കെടുത്തുമ്പോള്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണാന്‍ അയാള്‍ ഇറങ്ങിത്തിരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഒരേ ഒരാള്‍ മാത്രം അഭിനയിക്കുന്ന ഇത്തരം പരീക്ഷണ സിനിമകള്‍ മലയാളത്തില്‍ കലാഭവന്‍ മണിയുടെ ‘ദി ഗാര്‍ഡ്’, ജയസൂര്യയുടെ ‘സണ്ണി’ തുടങ്ങിയവ മുമ്പ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നും ‘എലോണ്‍’ വേറിട്ടുനില്‍ക്കുന്നത് ത്രില്ലര്‍ ജോണറിന്റെ കാര്യത്തിലാണ്. കാളിദാസനുണ്ടാകുന്ന പാരാനോര്‍മല്‍ അനുഭവങ്ങളും, അയാളുടെ അന്വേഷണവും, കണ്ടെത്തലുകളും എല്ലാം ഒരു ഫ്‌ലാറ്റിനുള്ളില്‍ ഒതുങ്ങുന്നതാണെങ്കില്‍ കൂടി ഓരോ നിമിഷവും ആകാംക്ഷയും ഉദ്വേഗവും ജനിപ്പിച്ചാണ് ചിത്രം നീങ്ങുന്നത്.
ക്ലൈമാക്‌സിലുള്ള ട്വിസ്റ്റും മികച്ചതാണ്. ‘എലോണ്‍’ എന്ന ശീര്‍ഷകത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താനും ചിത്രത്തിന് ആയിട്ടുണ്ട്. കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ വിഷാദവും മാനസ്സിക സംഘര്‍ഷങ്ങളും, ഭയവും മറ്റുമൊക്കെ ചിത്രം നല്‍കുന്നുമുണ്ട്. മോഹന്‍ലാലിന്റെ നിറസാന്നിധ്യവും ഷാജി കൈലാസിന്റെ സ്‌റ്റൈലിഷ് മേക്കിങ്ങും ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിച്ചിട്ടുണ്ട്. അഭിനന്ദന്‍ രാമാനുജം, പ്രമോദ് കെ പിള്ള എന്നിവരുടെ മികച്ച ഛായാഗ്രഹണവും സിനിമയുടെ പ്ലസാണ്. 4 മ്യൂസിക്ക് ഒരുക്കിയ പശ്ചാത്തല സംഗീതവും ത്രില്ലര്‍ വൈബ് സമ്മാനിക്കുന്നുണ്ട്.
രാജേഷ് ജയരാമാന്‍ ഒരുക്കിയ സ്‌ക്രിപ്റ്റും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്നതാണ്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സിദ്ധിഖ്, രണ്‍ജി പണിക്കര്‍, മല്ലിക സുകുമാരന്‍, മേജര്‍ രവി, നന്ദു, ആനി തുടങ്ങി നിരവധി അഭിനേതാക്കളുടെ ശബ്ദങ്ങളും സിനിമയിലുണ്ട്. ഒരു കഥാപാത്രം മാത്രമുള്ള സിനിമയില്‍ ഇവരൊക്കെ ശബ്ദ സാന്നിധ്യമായുള്ളുവെങ്കിലും സിനിമയുടെ ആകെയുള്ള ത്രില്ലര്‍ ശൈലിയോട് നീതി പുലര്‍ത്താന്‍ അതുമൂലം കഴിഞ്ഞിട്ടുമുണ്ട്. തിയറ്ററില്‍ ഏറെ വേറിട്ടൊരു അനുഭവം സമ്മാനിക്കുന്നുണ്ട് ‘എലോണ്‍’.
അതേസമയം, മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ സിനിമാ അനുഭവം തന്നെയാണ് എലോണില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകര്‍ സഞ്ചരിക്കുന്നത് മോഹന്‍ലാലിലൂടെ മാത്രമാണ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫാന്റസിയും ത്രില്ലറും ഹൊററുമൊക്കെ കൂട്ടിച്ചേര്‍ത്തുള്ള പരീക്ഷണ ചിത്രം തന്നെയാണ് എലോണ്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.