വെല്ലുവിളിച്ചവര്‍ക്ക് ഇത് ഷാരൂഖ് ഖാന്റെ മറുപടി; മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന് കണ്ട് ഷാരൂഖ് ഖാന്
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന് നായകനായി എത്തുന്ന ‘പത്താന്’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്. ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കറും നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്.
മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന് കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാന്. റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യല്‍ സ്ക്രീനിങ്ങിന് വേണ്ടിയാണ് ഷാരൂഖാനും കുടുംബവും തിയേറ്ററില്‍ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്, മക്കളായ ആര്യന്, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ചിത്രത്തിലെ ബേഷ്രംഗ് എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിതിനെതിരെ ബഹിഷ്്കരണാഹ്വാനം നടന്നത്. ആ ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പോലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മകള്‍ക്കൊപ്പം ഇരുന്ന് ഈ സിനിമ കാണുമോന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത് എത്തിയത്.
അതേസമയം, ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന് സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.