ഇനി ‘സംയുക്ത’ മതി ‘സംയുക്ത മേനോന്’ വേണ്ട’ ; പേരില്‍ നിന്ന് മേനോന് ഒഴിവാക്കി നടി
പേരില്‍ നിന്ന് മേനോന് ഒഴിക്കിയെന്ന് നടി സംയുക്ത മേനോന്. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാല്‍ മതിയെന്നും മേനോന് എന്ന് ചേര്‍ക്കേണ്ടതില്ലെന്നും നടി വ്യക്തമാക്കിയത്.
അതേസമയം നേരത്തെ തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും മേനോന് ഒഴിവാക്കിയെന്നും നടി പറഞ്ഞു. മേനോന് എന്നത് മുന്പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ തന്നെ മേനോന് ഒഴിവാക്കിയിരുന്നു’, സംയുക്ത പറഞ്ഞു. മേനോന് പേരില്‍ നിന്ന് ഒഴിവാക്കിയതില്‍ സംയുക്തയെ അവതാരക അഭിനന്ദിച്ചു.
ധനുഷിനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘വാത്തി’. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കുറേ നാളുകളായി വളരെ സീരിയസ് സിനിമകളുമായി മാത്രം വന്നിരുന്ന ധനുഷ്, വാത്തി എന്ന ചിത്രത്തിലൂടെ കൊമേഴ്സ്യല്‍ എന്റര്‍ടൈന്‍മെന്റിലേക്ക് തിരിച്ച് പോകുകയാണ്. ആക്ഷനും പ്രണയവും ഗാനങ്ങളും നിറഞ്ഞ ചിത്രമാണ് വാത്തി. ഫെബ്രുവരി 17ന് ശിവരാത്രി റിലീസായാണ് ചിത്രമെത്തുന്നത്. പക്ഷേ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. വാ വാത്തി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം മൂന്നു കോടി ആള്ക്കാര് കണ്ടു കഴിഞ്ഞു.
ജി.വി പ്രകാശാണ് സംഗീത സംവിധായകന്. വെണ്കി ആറ്റ്ലുരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ സംയുക്താ മേനോനാണ് നായിക. സിത്താര പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി 17ന് സ്കന്ദാ സിനിമാസും ഐന്സ്റ്റിന് മീഡിയയും ചേര്‍ന്നാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. റിലീസ് ചെയ്യുന്ന അന്ന് തന്നെ ചിത്രം കേരളത്തിലെ 100 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.