വേറിട്ട വസ്ത്രസങ്കൽപ്പങ്ങളും വ്യത്യസ്ത ചിന്താഗതിയും പിന്തുടരുന്ന യുവത്വം; ഷാനിക്കിന് സൗന്ദര്യമത്സരങ്ങളിൽ തുടർച്ചയായി നേട്ടം
ഫാഷൻ ഒരു മായാലോകമാണ്. വസ്ത്രത്തിലും ചിന്താഗതിയിലും ഫാഷണബിൾ ആകാനാണ് ഇക്കാലത്ത് എല്ലാവരും ശ്രമിക്കുന്നത്. ഫാഷൻ ലോകത്ത് വേറിട്ട വസ്ത്രരീതികളുമായി ശ്രദ്ധേയനാവുകയാണ് ഷാനിക്ക്. സൗന്ദര്യ മത്സരങ്ങളിൽ തുടർച്ചയായ നേട്ടങ്ങൾ കൊയ്തു ശ്രദ്ധേയമാകുന്ന ഈ യുവാവ് മലപ്പുറം തിരൂർ പകര സ്വദേശിയാണ്.
ആർക്കിടെക്റ്റ് കൂടിയായ ഷാനിക്ക് തികച്ചും പ്രതികൂലമായ പരിതസ്ഥികളോട് പോരാടിയാണ് ഈ നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയത് എന്നത് ഏറെ പ്രശംസനീയമായാണ്. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വെച്ചു നടന്ന എഫ്ഐ ഇവന്റസ് മിസ്റ്റർ കേരള മത്സരത്തിൽ സെക്കന്റ് റണ്ണർ അപ്പ് നേടിയതാണ് നേട്ടങ്ങളിൽ ഏറ്റവും അവസാനത്തേത്.
മുംബൈ ആസ്ഥാനമായുള്ള മിഷൻ ഡ്രീംസ് ഫാഷൻ കമ്പനി നടത്തിയ മിസ്റ്റർ ഇന്ത്യ 2021 വെർച്വൽ പേജന്റിൽ ജേതാവയിരുന്നു. ചെന്നൈ ഫാഷൻ കോണ്ടസ്റ്റ് സീസൺ 4 ൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും കിരീടം ജേതാവാകുകയും ചെയ്തു. ഹെല്ലോ ഫാഷൻ വീക്കിൽ മിസ്റ്റർ തൃശൂർ എന്നീ പട്ടവും ഷാനിക്കിന്റെ പേരിലാണ്.
ഫാഷനൊപ്പം തന്നെ തന്റെ കാഴ്ചപ്പാടിലും വ്യത്യസ്തനും വിശാലമായ ചിന്താരീതി പിന്തുടരുന്ന വ്യക്തിയുമാണിദ്ദേഹം. സാരിയുടുത്തതിന്റെ പേരിൽ സോഷ്യൽ മീഡിയ ബുള്ളീയിങ് സഹിക്കാതെ പതിനാറ് വയസുകാരൻ പരശു ആത്മഹത്യ സംഭവത്തിൽ ഷാനിക്ക് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. വസ്ത്രം ചോയ്സാണെന്നും അതിൽ മറ്റാരും കൈകടത്തേണ്ട ആവശ്യമില്ലെന്നും ഷാനിക്ക് കുറിച്ചു.
ഒരു പുരുഷൻ സാരി ധരിക്കുമ്പോൾ, മേക്കപ്പ് ചെയുമ്പോൾ, ആഭരങ്ങൾ അണിഞ്ഞാൽ, മുടി നീട്ടി വളർത്തിയാൽ, നാണിച്ചാൽ, കരഞ്ഞാൽ, ഉടനെ “ആണും പെണ്ണും കെട്ടവനായി ചിത്രീകരിക്കാൻ” പലർക്കും വലിയ ഉത്സാഹമാണ്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരാളുടെ തിരെഞ്ഞെടുപ്പാണ് അല്ലാതെ നിങ്ങൾക് അയാളെ വേറെ രീതിയിൽ മുദ്രകുത്താനുള്ള അടയാളങ്ങളല്ല.
നിങ്ങളുടെ ഒരു മോശം വാക്കോ, നോക്കോ, എന്തിനു കമന്റ്ഓ മതിയാകും ഇനിയും ഒരുപാട് പേരുടെ ജീവനെടുക്കാനും, പലരെയും ഇരുട്ടിലേക്ക് തള്ളിവിടാനും. ഓർക്കുക…നമ്മുടെ പ്രിയപ്പെട്ടവർക്ക് സംഭവിക്കത്തിടത്തോളം എല്ലാം നമുക്ക് കഥകളാണ്. മറ്റൊരാളുടെ നേരെ വിരൽ ചുണ്ടുന്നതിനു മുൻപ് അതാലോചിക്കുക. തുടങ്ങിയടത്തു തന്നെ നിർത്തുന്നു – ഷാനിക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിവാഹമോചിതനായ ഷാനിക്കിന് അക്കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. ഹാപ്പിലി ഡിവോഴ്സ് എന്നെഴുതിയ സാഷ് റിബൺ അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയ ഇദ്ദേഹം ചില കൂടിച്ചേരലുകളെക്കാൾ മനോഹരമായിരിക്കും ചില വേർപിരിയലുകൾ കാരണം ചിലർ ജീവിച്ചു തുടങ്ങുന്നത് അവിടെ നന്നായിരിക്കും. അപ്പോൾ അതും ആഘോഷിക്കേണ്ടതല്ലേ?? എന്നായിരുന്നു എഴുതിയത്.
കുറ്റിപ്പുറം എംഈഎസ് എൻജിനീയറിങ് കോളേജിലെ ആർക്കിടെക്ചർ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലി ചെയ്യുന്ന ഷാനിക്ക്, ജോലിക്കൊപ്പം പാഷനും പിന്തുടരുന്നു. തിരൂർ പകര സ്വദേശി ആറങ്ങോട്ടിൽ ഹംസഹാജി – കദീജ ദമ്പതികളുടെ ഏറ്റവും ഇളയ മകനാണ്. ഷാജി മോൾ, ഷാഹിദ, ഷംല, ഹസ്‌ക്കറലി എന്നിവർ സഹോദരങ്ങളാണ്.
തനിക്ക് പിന്തുണ നൽകുന്ന കുടുബത്തിനും കൂട്ടുകാർക്കും എം ബോസ് മോഡലിംഗ് കമ്പനിക്കുമാണ് തന്റെ വിജയങ്ങൾ ഷാനിക്ക് സമർപ്പിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റർനാഷനൽ സൗന്ദര്യ മൽസരങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഷാനിക്കിന്റെ സ്വപ്നം.