“എല്ലാമാസവും 10 ലക്ഷം രൂപയോളം നൽകുന്നുണ്ട്” – ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതം..! ഭാര്യ ആലിയയുടെ ആരോപണത്തിന് മറുപടിയുമായി നടൻ നവാസുദ്ദീൻ
നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെ മുൻ ഭാര്യയായ ആലിയ സിദ്ധിഖി അടുത്ത സമയത്ത് ചില ആരോപണങ്ങൾ നടനെതിരെ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. മക്കളെയും തന്നെയും പുറത്താക്കി എന്നായിരുന്നു ആലിയ പറഞ്ഞിരുന്ന ഒരു രൂക്ഷമായ ആരോപണം. ഇതിന് ഇൻസ്റ്റഗ്രാമിലൂടെ നവാസുദ്ദീൻ മറുപടി നൽകി. ” ഇത് ആരോപണമല്ല എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുകയാണ്” ഇങ്ങനെയൊരു അടിക്കുറിപ്പ് നൽകിയാണ് തന്റെ പ്രസ്താവന ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഏകപക്ഷീയവും കൃത്രിമവുമായ വീഡിയോകളുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗം ആളുകൾ തന്റെ സ്വഭാവത്തിൽ നടത്തുന്നത് ആസ്വദിക്കുകയാണ് എന്നാണ് നടൻ പറയുന്നത്. എന്നും പണം മാത്രം വേണം അതാണ് മുൻ ഭാര്യ ആലിയ സിദ്ധിഖിയുടെ സ്വഭാവം. അത് അവരുടെ സ്ഥിരം രീതിയാണ്.
ഇതിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്. എന്റെ അന്തസ്സിനെ ഇല്ലാതാക്കണം എന്റെ കാര്യത്തിലൂടെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങൾ നേടിയെടുക്കണം. താനും ആലിയയും വിവാഹമോചിതനാണ്. എപ്പോഴും എന്റെ നിശബ്ദത കാരണം ഞാൻ മോശം മനുഷ്യനാണെന്ന് ആണ് അറിയപ്പെടുന്നത്. ഇതെല്ലാം എന്റെ കുട്ടികളെവിടെയെങ്കിലും വായിക്കുമെന്നതിനാലാണ് ഞാൻ മിണ്ടാതിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാധ്യമങ്ങളും ഒരു കൂട്ടം ആളുകളും ശരിക്കും ഇത് ആസ്വദിക്കുകയാണ്. ഏകപക്ഷീയവും കൃത്രിമവുമായി വീഡിയോകളുടെ അടിസ്ഥാനത്തിൽ എന്റെ സ്വഭാവഹത്യയാണ് നടക്കുന്നത്. കുറച്ചു കാര്യങ്ങൾ ഞാൻ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി ഞാനും ആലിയയും വർഷങ്ങളായി ഒരുമിച്ച് താമസിക്കുന്നില്ല. ഞങ്ങളിതിനകം വിവാഹമോചനം നേടിയവരാണ്.
പക്ഷേ ഞങ്ങൾക്ക് കുട്ടികളുണ്ട്. രണ്ടാമത്തെ കാര്യം ആർക്കെങ്കിലും അറിയുമോ. എന്റെ കുട്ടികൾ ഇപ്പോൾ ഇന്ത്യയിലാണ് ഉള്ളത്. കഴിഞ്ഞ 45 ദിവസമായി അവർ സ്കൂളിൽ പോകുന്നില്ല അവരുടെ സ്കൂൾ വിദ്യാഭ്യാസം ദുബായിലാണ്. ഇത് സംബന്ധിച്ച് സ്കൂൾ എനിക്ക് കത്തുകൾ അയക്കുന്നുണ്ട്. കഴിഞ്ഞ 45 ദിവസമായി എന്റെ കുട്ടികൾ ബന്ധികളെ പോലെയാണ്. മൂന്നാമത്തെ കാര്യം എന്നത് കുട്ടികളെ എന്നിൽ നിന്നും കൂടുതൽ പണത്തിനുവേണ്ടി ദുബായിൽ നിന്നും കൂട്ടിക്കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ ഫീസ്, മെഡിക്കൽ, യാത്ര മറ്റു വിനോദ പ്രവർത്തനങ്ങൾ എന്നിവ കൂടാതെ 10 ലക്ഷം രൂപയോളം നൽകുന്നു. അതിനു മുൻപ് 5 ലക്ഷവും നൽകിയിരുന്നു. ഇതിനു പുറമേ അവർക്ക് സ്വന്തം വരുമാനം ഉണ്ടാകട്ടെ എന്ന് കരുതി കോടിക്കണക്കിന് രൂപയാണ് അവളുടെ മൂന്ന് ചിത്രങ്ങൾക്ക് ഞാൻ സാമ്പത്തിക സഹായം നൽകിയത്. മക്കൾ ജനിച്ചപ്പോൾ അവൾക്ക് ഞാനൊരു ആഡംബര കാർ വാങ്ങി നൽകി എന്നാൽ അത് അതിന്റെ പണം അവൾ സ്വയം ഉപയോഗിച്ചു. ഒരു ആഡംബര വില്ല ഞാൻ വാങ്ങിയിരുന്നു കുട്ടികൾ ദുബായിലേക്ക് പോയപ്പോൾ ഞാൻ അത് വാടകയ്ക്ക് കൊടുത്തു. അവളും അവിടെ ജീവിച്ചിട്ടുണ്ട്. എനിക്കെതിരെ കേസ് കൊടുക്കുകയും പിന്നീട് പണം കൊടുക്കുമ്പോൾ പിൻവലിക്കുന്നതും അവളുടെ പതിവാണ്.