തമിഴിലേക്ക് വീണ്ടും സുരേഷ് ഗോപി; താരപദവി ഉറപ്പിക്കുമോ? തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
1 min read

തമിഴിലേക്ക് വീണ്ടും സുരേഷ് ഗോപി; താരപദവി ഉറപ്പിക്കുമോ? തമിഴ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘തമിഴരശന്‍’. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രം പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.

Thamizharasan | Tamil Movie | nowrunning

ചിത്രം മാര്‍ച്ച് 31ന് ആണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. ബാബു യോഗേശ്വരന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‌സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകന്‍. എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്. എസ്എന്‍എസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍.

Thamizharasan Music Review | StudioFlicks

അതേസമയം, സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണം ചിത്രം സ്വന്തമാക്കിയിരുന്നു. സൈജു കുറുപ്പ് ,ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.

Suresh Gopi returns to cinema

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മിച്ചത്. വിഷ്ണുനാരായണന്‍ ഛായാഗ്രഹണം. കലാസംവിധാനം സജിത് ശിവഗംഗ. മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ് ഷബില്‍, സിന്റെ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് സഫി ആയൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍ എന്നിവരുമായിരുന്നു.

Suresh Gopi's latest tamil movie Thamizharasan release on July: സുരേഷ് ഗോപിയുടെ തമിഴ് ചിത്രം 'തമിഴരസൻ' റിലീസ് ജൂലൈയിൽ | Indian Express Malayalam