‘വെള്ളമടിച്ച് വന്ന് കയറുമ്പോള്‍ ചുമ്മാ തൊഴിക്കാനെരു പെണ്ണ്’ ഇങ്ങനെ എഴുതിയ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺ പ്രതീകമെന്ന് പറയുന്നു: സന്ദീപ് ദാസിന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു
1 min read

‘വെള്ളമടിച്ച് വന്ന് കയറുമ്പോള്‍ ചുമ്മാ തൊഴിക്കാനെരു പെണ്ണ്’ ഇങ്ങനെ എഴുതിയ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺ പ്രതീകമെന്ന് പറയുന്നു: സന്ദീപ് ദാസിന്റെ കുറിപ്പ് ശ്രെദ്ധനേടുന്നു

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചടങ്ങ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. സിനിമാ താരങ്ങളും സാംസ്കാരിക പ്രമുഖരും ചടങ്ങിൽ പങ്കെടുത്തെങ്കിലും ആരാധകർ ഏറെ ആഘോഷമാക്കിയത് അപ്രതീക്ഷിതമായെത്തിയ ഭാവനയുടെ വരവായിരുന്നു. ഇതേക്കുറിച്ച് സന്ദീപ് ദാസ് എഴുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. നമുക്ക് ഏറെ ഇഷ്ടമുള്ള നടൻ്റെ സിനിമ തീയേറ്ററുകളിൽ കാണുമ്പോൾ, ആരാധകർ സന്തോഷം കൊണ്ട്, ആവേശം കൊണ്ട്, ഹർഷാരവം മുഴക്കിക്കാറുണ്ട്. അതു തന്നെയാണ് കഴിഞ്ഞ ദിവസം ഭാവനയ്ക്ക് ലഭിച്ചത്.

അതിക്രമിക്കപ്പെട്ട സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ നിവർന്നു നിൽക്കാൻ പാടില്ല എന്നുള്ള പൊതു ബോധത്തെയാണ് ഭാവന ചിരിച്ചു കൊണ്ട് തച്ചുടച്ചത്. ഭാവന ഇനി ഒരിക്കലും സമൂഹത്തിനു മുന്നിൽ അഭിമാനത്തോടെ നിന്ന് സംസാരിക്കുമെന്ന് ആരും ചിന്തിച്ചില്ല. എന്നാൽ സ്ത്രീകൾക്ക് വേണ്ടി ആ ശബ്ദം ഇനിയും ഉയരും. വളരെ കുറച്ച് സമയം മാത്രം മുഖത്ത് മനോഹരമായ ഒരു ചിരിയോടൊപ്പം ഐ എഫ് എഫ് കെ വേദിയിൽ ഭാവന എത്തി.

ചുരുക്കം ചില വാക്കുകളും താരം സംസാരിച്ചു. അതേസമയം ഭാവനയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് മലയാളത്തിലെ സംവിധായകൻ രഞ്ജിത്താണ്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായിരുന്നപ്പോൾ ദിലീപിനെ കാണാനെത്തിയ സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹം തന്നെ “പോരാട്ടത്തിന്റെ പെൺ പ്രതീക”മെന്ന് ഭാവനയെ വിശേഷിപ്പിക്കുകയും ചെയ്തു.

രഞ്ജിത്ത് തിരക്കഥയെഴുതിയ നരസിംഹം എന്ന സിനിമയിലെ ക്ലൈമാക്സിൽ ഒരു ഡയലോഗുണ്ട്. ‘വെള്ളമടിച്ച് വീട്ടില്‍ വന്ന് കയറുമ്പോള്‍ ചുമ്മാ തൊഴിക്കാനുള്ള ഒരു വസ്തുവാണ് ഭാര്യ’ എന്ന ഡയലോഗ്. സ്ത്രീ വിരുദ്ധതയുടെ അങ്ങേ അറ്റത്തുള്ള ഈ വാക്യമെഴുതിയ രഞ്ജിത്ത് തന്നെ ഭാവനയെ ഇങ്ങനെ അഭിസം ബോധന ചെയ്തത് അഭിമാനം നൽകുന്ന മുഹൂർത്തം തന്നെയാണ്. മന്ത്രി സജി ചെറിയാൻ കേരളത്തിൻ്റെ റോൾ മോഡൽ എന്നാണ് ഭാവനയെ വിശേഷിപ്പിച്ചത്.

നിരവധി പേർ പലതരത്തിലും വിക്റ്റിം ബ്ലേയ്മിങ് ചെയ്യാൻ നോക്കി. ഭാവനയെ പലരും കുറ്റപ്പെടുത്തി. പല പ്രതിസന്ധികളിലൂടെയും താരം ഒറ്റയ്ക്ക് നടന്നു. ഇരയെന്നും, ആക്രമിക്കപ്പെട്ട നടിയെന്നും, അവളെന്നും വിശേഷിപ്പിച്ചവരുടെ മുന്നിൽ താൻ അതിജീവിതയാണെന്നും, “ഞാനാണവൾ, ഭാവന” എന്ന് ധൈര്യത്തോടെ പറയാൻ കഴിഞ്ഞു. ആ ശക്തമായ യാത്രക്ക് ലഭിച്ച അംഗീകാരമായിരുന്നു കഴിഞ്ഞ ദിവസത്തെ ഹർഷാരവം. കാലത്തിൻ്റെ കാവ്യനീതിയാണ് അവിടെ നടപ്പിലാക്കപ്പെട്ടത്.