“വാ പൊളിച്ചിരുന്നാണ് ഞാൻ ആ സിനിമ കണ്ടത്. എന്ത് തേങ്ങയാണ് നടക്കുന്നത് എന്ന് ചിന്തിച്ചു”- കെ ജി എഫിനെ കുറിച്ച് രാംഗോപാൽ വർമ്മ
ഇന്ത്യൻ സിനിമാലോകത്ത് തന്നെ വലിയൊരു ഓളം സൃഷ്ടിച്ച ചിത്രമാണ് കെജിഎഫ് ചാപ്റ്റർ ടു. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ വിജയം നേടിയതും രണ്ടാം ഭാഗമായിരുന്നു. റോക്കി ഭായ് ഉണ്ടാക്കിയ തരംഗം ചെറുതായിരുന്നില്ല എന്നതാണ് സത്യം. തെന്നിന്ത്യൻ സിനിമകളുടെ ആധിപത്യം മലയാളത്തിൽ ഒന്നുകൂടി ഉറപ്പിക്കാനും ഈ ചിത്രത്തിനു സാധിച്ചു, എന്നാൽ ഇത്രത്തോളം ഓളം ഉണ്ടാക്കിയ ബോളിവുഡിലെ ചിലർക്ക് ഇഷ്ടമായില്ല എന്നും പറഞ്ഞിരുന്നു. ഇപ്പോൾ സംവിധായകനായ രാം ഗോപാൽ വർമ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ്. ഒരു ലോജിക്കും ഇല്ലാത്ത കെജിഎഫ് എന്ന ഒരു സിനിമ സർവ്വ റെക്കോർഡുകളും തകർക്കുന്നതിനുള്ള തന്റെ അത്ഭുതവും രാംഗോപാൽ വർമ്മ പങ്കു വയ്ക്കുന്നുണ്ട്. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാംഗോപാൽ വർമ്മയുടെ പ്രതികരണം.
ബോളിവുഡിൽ ആർക്കും കെജിഎഫ് ചാപ്റ്റർ ടു ഇഷ്ടപ്പെട്ടില്ല. ചിത്രത്തിന്റെ വൻവിജയത്തിനുശേഷം എന്തു ചെയ്യണമെന്ന കൺഫ്യൂഷനിലാണ് സത്യത്തിൽ ബോളിവുഡ്. കെ ജി എഫ് ചാപ്റ്റർ ടു അഞ്ചുതവണ കാണാൻ ശ്രമിച്ചുവെന്നും അരമണിക്കൂർ പോലും അത് കണ്ടിരിക്കാൻ സാധിക്കുന്നില്ല. ബോളിവുഡിൽ ഒരു വലിയ സംവിധായകനാണ് ഇത് പറഞ്ഞത്. അതിനുശേഷം അയാൾ അടുത്ത സിനിമയ്ക്കുള്ള സ്ക്രിപ്റ്റ് നോക്കുവാൻ വേണ്ടി ഒരു രംഗത്തെ പറ്റിയുള്ള തർക്കത്തിനിടയിൽ ഇത്തരത്തിൽ ഒരു രംഗം കെജിഎഫ് നന്നായി വർക്ക് ചെയ്തിട്ടുണ്ടല്ലോ എന്ന് അയാളുടെ തിരക്കഥാകൃത്ത് പറഞ്ഞു. ഹോളിവുഡിൽ സാധാരണയായി പറയുന്ന ഒരു കാര്യമുണ്ട് സിനിമയുടെ പ്രമേയത്തെ പറ്റി തർക്കിക്കാം എന്നാൽ സിനിമയുടെ വിജയത്തെ പറ്റി തർക്കിക്കാൻ സാധിക്കില്ല.
അതുകൊണ്ടുതന്നെ ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ വിജയത്തെ അവഗണിക്കാനാവില്ല. ബോളിവുഡിന് മേലെ സഞ്ചരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ ടു എന്നും രാം ഗോപാൽ വർമ്മ പറയുന്നു. എഴുപതുകളിൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ സിനിമകളുടെ സോണിലാണ് കെജിഎഫ് ചാപ്റ്റർ ടു എന്നും അദ്ദേഹം പറയുന്നുണ്ട്. എനിക്ക് സിനിമ ഇഷ്ടമായില്ല എന്നല്ല പറയുന്നത്. എനിക്ക് സിനിമയെ വിശേഷിപ്പിക്കാൻ ഒരു വാക്ക് കിട്ടുന്നില്ല. വാ പൊളിച്ചിരുന്നാണ് ഞാൻ ആ സിനിമ കണ്ടത്. എന്ത് തേങ്ങയാണ് നടക്കുന്നത് എന്ന് ചിന്തിച്ചു എന്നും രാംഗോപാൽ വർമ്മ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ നിന്നും അന്യഭാഷകളിൽ നിന്നും ഒക്കെ കോടികൾ വാരി ആണ് കെ ജെ എഫ് തീയേറ്ററുകൾ വിട്ടത്.