സൂപ്പർ താരങ്ങളുടെ ആഘോഷം, ഫുൾ ഓൺ എന്റർറ്റൈൻമെന്റുമായി സാറ്റർഡേ നൈറ്റ്സ് ട്രെയിലർ തരംഗം
1 min read

സൂപ്പർ താരങ്ങളുടെ ആഘോഷം, ഫുൾ ഓൺ എന്റർറ്റൈൻമെന്റുമായി സാറ്റർഡേ നൈറ്റ്സ് ട്രെയിലർ തരംഗം

നിവിൻ പോളിയും റോഷൻ ആൻഡ്രൂസും കായംകുളം കൊച്ചുണ്ണിക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോൾ വെറുതെയല്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ട്. അത് ഒരിക്കൽ കൂടി ഉറപ്പു വരുത്തി കൊണ്ടാണ് നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ്സിന്റെ ട്രെയിലർ പുറത്തു വന്നിരിക്കുന്നത്. മുഴുവൻ സസ്പെൻസുകൾ സർപ്രൈസുകളും ആണ് ചിത്രത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാവുന്ന തരത്തിലാണ് പുറത്തുവന്ന ട്രെയിലർ. സർപ്രൈസ് എന്ന് പറഞ്ഞു തുടങ്ങുന്ന ഈ ട്രെയിലറിന് ആരാധകർ നിരവധി ആയി കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഫുൾ എന്റർടൈനർ ചിത്രമായിരിക്കും സാറ്റർഡേ നൈറ്റ്സ് എന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. നിവിൻ പോളിയുടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയായിരിക്കും ചിത്രം എന്നും പ്രേക്ഷകർക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നു.

വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനെ നിവിൻ പോളി ആരാധകർ കാണുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ വീണ്ടും റോഷൻ ആൻഡ്രൂസിന് ഒപ്പം ചേരുമ്പോൾ വെറുതെ ആവില്ല എന്ന് പ്രേക്ഷകർക്കും ഉറപ്പായിരുന്നു. അത് ഊട്ടിയുറപ്പിക്കുകയാണ് ഈ ചിത്രത്തിന്റെ ട്രെയിലർ. മലയാള സിനിമയിലെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, നിവിൻ പോളി തുടങ്ങിയവർക്കൊപ്പം നിരവധി താരങ്ങൾ വേറെയുമുണ്ട്. ഇത് ശരിക്കും ഒരു ദൃശ്യ ഉത്സവം തന്നെയാണെന്ന് പറയേണ്ടി ഇരിക്കുന്നു. കിറുക്കനും കൂട്ടുകാരും സാറ്റർഡേ നൈറ്റ്സ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ നാമം വന്നിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇങ്ങനെയാണെങ്കിൽ ചിത്രം എന്തായിരിക്കും എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

വലിയ സന്തോഷത്തോടെ ആർക്കും കാണാൻ സാധിക്കുന്ന ഒരു മനോഹരമായ ചിത്രം തന്നെയായിരിക്കും ഇതെന്നും. പ്രതീക്ഷ ഒട്ടും നഷ്ടപ്പെടാതെ രീതിയിൽ നിവിൻ പോളി ഈ ചിത്രം മനോഹരം ആകുമെന്ന് വിശ്വാസമുണ്ടെന്നും ആണ് ട്രെയിലർ കണ്ട പ്രേക്ഷകർ എല്ലാം തന്നെ പറഞ്ഞിരിക്കുന്നത്. നിവിൻ പോളിയുടെ ജീവിതത്തിലെ മികച്ച ഒരു തിരിച്ചുവരവ് ആകട്ടെ എന്ന് ആശംസിക്കുകയാണെന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. നിവിൻ പോളി അജു വർഗീസ് കോമ്പിനേഷൻ വീണ്ടും കാണാൻ സാധിക്കുന്ന സന്തോഷമാണ് ഓരോ പ്രേക്ഷകർക്കും ഉള്ളത്. സിനിമയിൽ റോഷൻ ആൻഡ്രൂസ്സും നിവിൻ പോളിയും ഒളിപ്പിച്ചു വച്ചിരിക്കുന്ന സർപ്രൈസ് എന്താണെന്നാണ് ഇപ്പോൾ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.