ഐശ്വര്യ രജനികാന്തിന്റെ “ലാൽ സലാമി”ൽ രജനികാന്ത് ഗസ്റ്റ് റോളിൽ
രജനികാന്തിന്റെ മകളായ ഐശ്വര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാൽ സലാമിന്റെ ഷൂട്ടിംഗ് ആരംഭിച്ചു . ഇന്ന് ചെന്നൈയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു വിശാൽ, വിക്രാന്ത് എന്നീ താരങ്ങൾ സെറ്റിൽ ജോയിൻ ചെയ്തു. എ ആര്‍ റഹ്‍മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയും ഉണ്ട് . വിഷ്ണു വിശാലാണ് ചിത്രത്തിൽ നായകൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ സജീവമായ താരം അവിടെ നിന്ന് ഇടവേളയെടുത്ത ശേഷമാണ് സിനിമയിലെത്തിയത്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് മകളുടെ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. സിനിമയിൽ നടി ജീവിത രാജശേഖറും ലാൽ സലാമിലും മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒന്നിലധികം ഭാഷകളിൽ ചിത്രം ഒരേ സമയം ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ലാൽ സലാം എന്ന ഈ ചിത്രം നിര്‍മിക്കുന്നത്. രജനികാന്തിന്റെ മകളായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ലാൽ സലാം. ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും ഇതിനു മുൻപ് ഐശ്വര്യ സംവിധാനം ചെയ്‍തിട്ടുണ്ട്.
‘സിനിമ വീരൻ’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തിട്ടുണ്ട് . ഐശ്വര്യ രജനികാന്ത് ‘സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ തുടങ്ങിയ പുസ്‍തകങ്ങളും എഴുതിയിട്ടുണ്ട്. ജയിലറില്‍ മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ ചിത്രത്തിൽ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും ഈ സീനില്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രാഫർ . പേര് സൂചിപ്പിക്കുന്നതു പോലെ ചിത്രത്തില്‍ രജനികാന്ത് എത്തുന്നത് ജയിലറുടെ വേഷത്തിലാണ്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.